മെന്‍സ്ട്രുവല്‍ കപ്പ് ഒരു ആര്‍ത്തവ സഹായിയാണ്. സാനിറ്ററി പാഡുകള്‍ക്ക് പകരം മെന്‍സ്ട്രുവല്‍ കപ്പ് ഉപയോഗിക്കാം. ഇതിനു ഒരുപാട് ഗുണങ്ങളുണ്ട്. മെന്‍സ്ട്രുവല്‍ കപ്പ് പരിസ്ഥിതി സൗഹൃദമാണ്, പോക്കറ്റ് ഫ്രണ്ട്ലിയും. ഒരിക്കല്‍ ഉപയോഗിച്ച് നോക്കിയാല്‍ പാഡുകളേക്കാള്‍ എത്രത്തോളം ഗുണകരമാണ് മെന്‍സ്ട്രുവല്‍ കപ്പുകളെന്ന് നമുക്ക് ബോധ്യപ്പെടും.
സിലിക്കണ്‍ കൊണ്ട് നിര്‍മിച്ച കപ്പിന്റെ ആകൃതിയിലായിരിക്കും മെന്‍സ്ട്രുവല്‍ കപ്പ് കാണപ്പെടുക. യോനിയിലേക്ക് ഇറക്കി വച്ചുകൊണ്ടാണ് ഇതില്‍ ആര്‍ത്തവ രക്തം സംഭരിക്കുന്നത്. പ്രായം, ലൈംഗികബന്ധം, പ്രസവം ഒക്കെ അനുസരിച്ച് വിവിധ സൈസിലുള്ള കപ്പുകള്‍ തെരെഞ്ഞെടുക്കണം. സ്മാള്‍, മീഡിയം, ലാര്‍ജ് എന്നീ സൈസുകളില്‍ കപ്പ് ലഭ്യമാണ്. ഒരു കപ്പ് അഞ്ച് മുതല്‍ 10 വര്‍ഷം വരെ ഉപയോഗിക്കാം.