നാല്‍പ്പത് കഴിഞ്ഞ സ്ത്രീകള്‍ നേരിടുന്ന പ്രധാന പ്രശ്‌നം ഇതാണ് !

രേണുക വേണു
തിങ്കള്‍, 19 ഓഗസ്റ്റ് 2024 (09:21 IST)
Women - Low Estrogen

നാല്‍പ്പത് വയസ് കഴിഞ്ഞ സ്ത്രീകളില്‍ ശാരീരികമായും മാനസികമായും നിരവധി മാറ്റങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലേ? അതിനൊരു കാരണമുണ്ട്. ഈസ്ട്രജന്‍ എന്ന ഹോര്‍മോണിന്റെ അളവ് കുറയുന്നതാണ് സ്ത്രീകളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകാന്‍ കാരണം. സ്ത്രീകളിലെ പ്രത്യുല്‍പ്പാദനം, ലൈംഗികത എന്നിവയിലെല്ലാം വലിയ സ്വാധീനം ചെലുത്തുന്ന ഒരു കൂട്ടം ഹോര്‍മോണ്‍ ആണ് ഈസ്ട്രജന്‍. 
 
ആര്‍ത്തവ ചക്രം കൃത്യമാക്കല്‍, മൂത്രാശയ പ്രവര്‍ത്തനങ്ങള്‍, എല്ലിന്റെ ബലം, ചര്‍മ സൗന്ദര്യം എന്നിവയിലെല്ലാം ഈസ്ട്രജന്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. 40 വയസ് കഴിയുമ്പോള്‍ സ്ത്രീകളില്‍ ഈസ്ട്രജന്‍ ഉല്‍പ്പാദനം കുറയുന്നു. 40 വയസ് കഴിഞ്ഞ സ്ത്രീകളില്‍ പ്രത്യുല്‍പ്പാദന ശേഷി കുറയുന്നതും ലൈംഗികതയോടുള്ള വിരക്തിയും കാണുന്നത് ഈസ്ട്രജന്‍ ഉല്‍പ്പാദനം കുറയുന്നത് കൊണ്ടാണ്. 
 
ഈസ്ട്രജന്‍ കുറയുന്നതിന്റെ പ്രധാന ലക്ഷണങ്ങള്‍
 
യോനി വരണ്ടതാകുന്നു, ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ശക്തമായ വേദന തോന്നും 
 
മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ കാണപ്പെടുന്നു 
 
ക്രമം തെറ്റിയ ആര്‍ത്തവം 
 
പെട്ടന്ന് ദേഷ്യം വരും 
 
ചര്‍മം ചുളുങ്ങിയതാകും, ശരീരത്തെ കുറിച്ച് ഇന്‍സെക്യൂരിറ്റി തോന്നും 
 
പലരും ഡിപ്രഷന്‍ സ്റ്റേജിലേക്ക് പോകുന്നു 
 
ഒരു കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാത്ത അവസ്ഥ 
 
എല്ലുകളുടെ ബലം കുറയുന്നു 
 
ഗര്‍ഭധാരണത്തിനു സാധ്യത കുറയുന്നു 
 
40 കഴിഞ്ഞ സ്ത്രീകള്‍ കൂടുതല്‍ സ്നേഹവും പരിഗണനയും ആഗ്രഹിക്കുന്നുണ്ട്. അവരുടെ ഉള്ളിലെ ഇന്‍സെക്യൂരിറ്റി കാരണമാണ് അത്. ഈസ്ട്രജന്‍ അളവ് കുറയുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ വൈദ്യസഹായം തേടുന്നത് നല്ലതാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article