തളിര്‍ക്കുമെന്നു കരുതിയ ആ ബന്ധവും പൊളിഞ്ഞു അല്ലേ ? ഇനിയെങ്കിലും സൂക്ഷിച്ചാല്‍ നിങ്ങള്‍ക്ക് നല്ലത് !

വെള്ളി, 29 സെപ്‌റ്റംബര്‍ 2017 (17:45 IST)
ബന്ധങ്ങള്‍ തളിര്‍ക്കാനും പൊളിഞ്ഞു പാളീസാകാനുമെല്ലാം നിമിഷങ്ങള്‍ മാത്രം മതി. ഇത്തരം പ്രശ്നങ്ങളില്‍ ചെന്നുപെട്ടാല്‍ അതിന്‍ല്‍ നിന്നും രക്ഷനേടുന്നതിനായി ഏകാന്തതയാണ് പലരും ആഗ്രഹിക്കുന്നത്. ഒരുപാട് ആളുകള്‍ക്കിടയില്‍ ചിലവഴിക്കുമ്പോളും ഒറ്റയ്ക്കാണെന്നുള്ള തോന്നല്‍ നിങ്ങളില്‍ വരുന്നത് മരണത്തിനുപോലും കാരണമായേക്കാമെന്നാണ് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പല തരത്തിലുള്ള പ്രശ്നങ്ങളില്‍ നിന്നും ഒളിച്ചോടാന്‍ ഏകാന്തത സഹായകരമാകുമെങ്കിലും അതൊരു രോഗമാണെന്നതാണ് വാസ്തവം. 
 
ഏകാന്തത ഒരു വ്യക്തിയെ ഉയർന്ന രക്തസമ്മർദ്ദത്തിലേക്കും മാനസിക സമ്മര്‍ദ്ദത്തിലേക്കും ഒടുവിൽ അകാലമരണത്തിലേക്കും കൊണ്ടെത്തിച്ചേക്കും. ഒരാളുടെ ജീവിതരീതിയെയും സ്വഭാവത്തെയും ഏകാന്തത സ്വാധീനിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. ഏകാന്തതയുടെ പിടിയില്‍ അകപ്പെട്ട ഒരു വ്യക്തി ശാരീരികമായി വളരെയേറെ പ്രയാസങ്ങള്‍ അനുഭവിക്കാറുണ്ട്. എങ്കിലും ശരിയായ രീതിയില്‍ ഭക്ഷണം കഴിക്കാനോ അല്ലെങ്കില്‍ നല്ലൊരു ഡോക്ടറെ കാ‍ണാനോ ഇത്തരക്കാര്‍ ശ്രമിക്കാറില്ലെന്നതാണ് മറ്റൊരു കാര്യം.
 
രോഗപ്രതിരോധ സംവിധാനത്തെ പോലും തകരാറിലാക്കുന്ന ഇത്തരം ഏകാന്തത, ഉത്കണ്ഠയുടെയും വിഷാദത്തിന്റെയും ഉയർന്ന നിരക്കുമായി വളരെയേറെ ബന്ധപ്പെട്ടിരിക്കുന്നു. മാനസികനില തന്നെ തകരാറിലാകാന്‍ കഴിവുള്ള ഈ രോഗം നമ്മെ കിഴ്പ്പെടുത്തുന്നതിനു മുമ്പേ നാം അതിനെ തോല്‍പ്പിക്കുകയാണ് വേണ്ടത്. സമ്മര്‍ദ്ദങ്ങളും പ്രശ്നങ്ങളും നമ്മുടെ ഏറ്റവും വിശ്വസ്തനായ ഒരാളോട് തുറന്നു പറയുന്നത് ഏകാന്തതയില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കുമെന്നാണ് വിദഗ്‌ദര്‍ അഭിപ്രായപ്പെടുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍