മുടിയുടെ ദുര്‍ഗന്ധം മാറുന്നില്ല എന്നതാണോ പ്രശ്നം ? എന്നാല്‍ ഇനി പേടിക്കേണ്ട !

വ്യാഴം, 7 സെപ്‌റ്റംബര്‍ 2017 (14:43 IST)
പലരേയും അലട്ടുന്ന ഒരു വലിയ പ്രശ്നമാണ് മുടിയുടെ രൂക്ഷഗന്ധം. എത്രയൊക്കെ ഷാംപൂവും മറ്റുമെല്ലാം തേച്ച് തല കഴുകിയാലും ആ ദുര്‍ഗന്ധം വിട്ടകലില്ല. എന്നാല്‍ ആ പേടി ഇനി വേണ്ട. മുടിയുടെ ഏതു ദുര്‍ഗന്ധവും അകറ്റാന്‍ ചില പൊടിക്കൈകളുണ്ട്. മുടിയുടെ ദുര്‍ഗന്ധമകറ്റാൻ നനഞ്ഞ മുടിയില്‍ അല്പം ബേക്കിംഗ് സോഡ തേച്ച് അല്‍പസമയത്തിനു ശേഷം കഴുകിക്കളയുക. ഇത് തലയോട്ടിയിലെ ചൊറിച്ചിലിനും ഉത്തമ പരിഹാരമാണ്. 
 
തക്കാളി അരച്ച് പേസ്റ്റ് രൂപത്തിലാക്കി തലമുടിയിലും തലയോട്ടിയിലും തേച്ച് കുറച്ചുനേരത്തിനു ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക. ഇത് മുടിയുടെ പിഎച്ച് സന്തുലനം സംരക്ഷിക്കുകയും ദുര്‍ഗന്ധം അകറ്റുകയും ചെയ്യും. ആപ്പിള്‍ സിഡര്‍ വിനീഗര്‍ വെള്ളവുമായി ചേര്‍ത്ത് അതിലേക്ക് അല്പം സുഗന്ധ തൈലമായ ലാവെണ്ടറോ, റോസ് വാട്ടറോ ചേര്‍ക്കുക. ഇത് തലയില്‍ തേച്ച് പിടിപ്പിക്കുന്നതിലൂടെയും ഇത്തരം പ്രശ്‌നങ്ങളെ ചെറുക്കാന്‍ സാധിക്കും.
 
സൗന്ദര്യസംരക്ഷണത്തിന് മാത്രമല്ല, കേശസംരക്ഷണത്തിനും ഉത്തമമായ ഒന്നാണ് ഓറഞ്ച്. മുടിക്ക് സുഗന്ധം നല്കാന്‍ ഏറ്റവും ഉത്തമമായ ഒന്നാണ് ഓറഞ്ച് തൊലി എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഉണക്കി പൊടിച്ച ഈ തൊലി വെള്ളത്തിലിട്ട് തിളപ്പിച്ച ശേഷം അത് തണുപ്പിക്കുക. തുടര്‍ന്ന് ഈ വെള്ളം ഉപയോഗിച്ച് മുടി കഴുകുക. പിന്നീട് വീര്യം കുറഞ്ഞ ഷാംപൂ  ഉപയോഗിച്ച് കഴുകിക്കളയുന്നതും ഇത്തരം പ്രശ്നങ്ങളെ പ്രതിരോധിക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍