Select Your Language

Notifications

webdunia
webdunia
webdunia
Thursday, 13 November 2025
webdunia

അവിവാഹിതരേ... അറിഞ്ഞോളൂ; അതൊന്നുമല്ല, ഇതാണ് യഥാര്‍ത്ഥ്യം !

വിവാഹത്തിനു ശേഷമുള്ള സെക്സിനെക്കുറിച്ച് അവിവാഹിതര്‍ അറിയേണ്ട കാര്യങ്ങള്‍

life style
, തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2017 (13:52 IST)
ഈ പ്രപഞ്ചത്തിലെ ഒരു സത്യമാണ് ലൈംഗികബന്ധം എന്നുപറഞ്ഞാല്‍ അതില്‍ ഒരു തെറ്റുമില്ല. മനുഷ്യരുള്‍പ്പെടെയുള്ള എല്ലാ ജീവജാലങ്ങള്‍ക്കും പ്രാവര്‍ത്തികമായ ഒരു കാര്യമാണിത്. സെക്സിനെകുറിച്ച് സ്ത്രീകള്‍ക്കാണെങ്കിലും പുരുഷന്മാര്‍ക്കാണെങ്കിലും പല തരത്തിലുള്ള അബദ്ധധാരണകളുമുണ്ടാകാറുണ്ട്. ഇതില്‍ അനുഭവമില്ലാത്തവര്‍ക്കാണ് ഏറ്റവും കൂടുതലായി അനാവശ്യ ധാരണകളും പല സംശയങ്ങളും ഉണ്ടാകുക. വിവാഹത്തിനു ശേഷമുള്ള സെക്സിനെക്കുറിച്ച് അവിവാഹിതര്‍ അറിയേണ്ട പല കാര്യങ്ങളുമുണ്ട്. അത് നോക്കാം... 
 
കിടപ്പറയില്‍ പങ്കാളിക്ക് ബഹുമാനവും സ്നേഹവും ലാളനയും നല്‍കാന്‍ ഏതൊരാളും ശ്രദ്ധിക്കണം. അവിടെ പങ്കാളിയോടുള്ള വെറുപ്പിനോ അല്ലെങ്കില്‍ മോശം പെരുമാറ്റത്തിനോ സ്ഥാനമുണ്ടാകരുത്. എന്തെന്നാല്‍ ചില ആളുകള്‍ക്ക് ഇതിനോട് താല്‍പര്യക്കുറവുമുണ്ടായേക്കും. പങ്കാളികള്‍ തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള അടുപ്പക്കുറവുണ്ടെങ്കില്‍ അത് സെക്സിനേയും ബാധിക്കും. ഇതില്‍ രണ്ട് പേര്‍ക്കും ഒരേ അനുഭവമാകില്ല ലഭിക്കുക. അതിനാല്‍ തന്നെ പങ്കാളിയുടെ ആവശ്യവും താല്പര്യവും മനസിലാക്കേണ്ടത് വളരെ അത്യാവശ്യമാണ്.
 
സെക്സ് എന്നത് നല്‍കലും അതോടൊപ്പം സ്വീകരിക്കലുമാണ്. അതിനു സാധിച്ചാല്‍ മാത്രമേ സെക്സ് ജീവിതം സംതൃപ്തമാകൂ. അതുപോലെ പ്രായവും എക്സ്പീരിയന്‍സും കൂടുന്നതിനനുസരിച്ച് സെക്സും മെച്ചപ്പെടുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഓരോ തവണയും പുതിയ രീതികള്‍ പരീക്ഷിക്കുന്നത് വളരെ നല്ലതാണ്. ഭാവനകള്‍ മാത്രമാണ് സിനിമയിലും നോവലിലുമെല്ലാം കാണുന്നതെന്നും അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് യഥാര്‍ത്ഥ സെക്‌സ് ജീവിതമെന്നും ഏവരും മനസിലാക്കേണ്ടത് അത്യാവശ്യമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അറിയാമോ... ആസ്പിരിന്‍ ഗുളികകള്‍ ആയുസ് കൂട്ടും ?