വൈകാരിക പ്രശ്‌നങ്ങള്‍, നിരാശ, തുടങ്ങയവ ഉള്ളവരാണ് രാത്രി 11 മണിക്കും 1 മണിക്കും ഇടയില്‍ ഞെട്ടി ഉണരുന്നത്. അമിതമായ ദേഷ്യവും മുന്‍ കോപവുമുള്ളവരാണ് 1 മണിക്കും 3 മണിക്കും ഇടയില്‍ ഉറക്കം നഷ്‌ടപ്പെട്ട് കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുന്നത്.
മാനസിക പ്രശ്‌നങ്ങളും നിരാശയും സങ്കടവും നേരിടുന്നവരാണ് പുലര്‍ച്ചെ 3 മണിക്കും 5 മണിക്കും ഇടയിലായി എഴുന്നേല്‍ക്കുന്നത്. മനസിനെ നിയന്ത്രിച്ചും ഏകാഗ്രത സ്വായത്തമാക്കിയും ഈ പ്രശ്‌നങ്ങളെ തരണം ചെയ്യാന്‍ സാധിക്കുമെന്നാണ് പഴമക്കാര്‍ അവകാശപ്പെടുന്നത്. ആരോഗ്യമായ ശരീരവും മനസും ഉള്ളവർക്ക് ഇതിനെ പെട്ടന്ന് തന്നെ നിയന്ത്രിക്കാനാകും.