പുതിയ ജീവിത സാഹചര്യത്തില്‍ മിക്കവരും കമ്പ്യൂട്ടറിന് മുന്നിലാണ് ഏറെസമയവും. ഐടി മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരടക്കമുള്ളവര്‍ ഇതിന് ഉദ്ദാഹരമാണ്. മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാകുമുണ്ടാകുക.
കലിഫോർണിയ സർവകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ തുടർച്ചയായി ഇരുന്ന് ജോലി ചെയ്യേണ്ടിവരുന്ന സത്രീകള്‍ക്ക് പ്രായക്കൂടുതൽ തോന്നുമത്രേ. കൂടാതെ യഥാർഥപ്രായത്തെക്കാൾ എട്ടു വയസ് കൂടുതലായിരിക്കും ജീവശാസ്ത്രപരമായ പ്രായമെന്ന് ഒരു പഠനം മുന്നറിയിപ്പു നൽകുന്നു.
പൊണ്ണത്തടി, ഹൃദ്രോഗം, പ്രമേഹം, അർബുദം എന്നീ രോഗങ്ങളും തുടർച്ചയായി ഇരുന്ന് ജോലി ചെയ്യേണ്ടിവരുന്നവര്‍ക്ക് ഉണ്ടായേക്കാം. പൊണ്ണത്തടിക്കൊപ്പം ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനും കാരണമാകും. ഇത്തരക്കാരുടെ ശരീരത്തിലെ കോശങ്ങൾക്ക് വേഗം പ്രായം കൂടുമെന്നും പഠനങ്ങള്‍ പറയുന്നു.
64 മുതൽ 69 വയസ്സുവരെ പ്രായമുള്ള 1500 സ്ത്രീകളാണ് പഠനത്തിൽ പങ്കെടുത്തത്. ഇവരില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടിലാണ് തുടർച്ചയായി ഇരുന്ന് ജോലി ചെയ്യേണ്ടിവരുന്നവരുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ വ്യക്തമാക്കുന്നത്.