ഹൃദയത്തെ സാരമായി ബാധിക്കുന്ന ഈ അഞ്ചുഭക്ഷണങ്ങള്‍ ഒഴിവാക്കുക

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 21 ഓഗസ്റ്റ് 2023 (10:45 IST)
ഹൃദ്രോഗങ്ങള്‍ ഇപ്പോള്‍ വളരെയധികം കൂടിവരുകയാണ്. പ്രധാന കാരണം ഭക്ഷണത്തിലെ ശ്രദ്ധയില്ലായ്മയാണ്. കൂടുതല്‍ അളവില്‍ ഉപ്പും പഞ്ചസാരയും ഉപയോഗിക്കുന്നത് ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. കൂടാതെ സ്‌ട്രോക്കിനും കാരണമാകും. മറ്റൊന്ന് ചുവന്ന മാംസമാണ്. ഇത് ബീഫും പോര്‍ക്കുമാണ്. ഇത് കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കുന്നു. കൂടാതെ പ്രമേഹത്തിനും കാരണമാകുന്നു. 
 
സോഡയുടെ ഉപയോഗവും ഹൃദയത്തെ ബാധിക്കും. കൂടുതല്‍ സോഡകുടിക്കുന്നവരിലാണ് അമിതവണ്ണം, പ്രമേഹം, രക്താതിസമ്മര്‍ദ്ദം, എന്നിവകൂടുതലായി കാണുന്നത്. പൊരിച്ച ചിക്കന്‍ കഴിക്കുന്നതും ദോഷമാണ്. മറ്റൊന്ന് ബട്ടറും ഫ്രെഞ്ച് ഫ്രൈസുമാണ്. ഇത് ആഴ്ചയില്‍ മൂന്നില്‍ കൂടുതല്‍ പ്രാവശ്യം കഴിക്കുന്നവരില്‍ നേരത്തേയുള്ള മരണം സംഭവിക്കാന്‍ സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article