ചായയ്‌ക്കൊപ്പം ഈ ഭക്ഷണങ്ങള്‍ കഴിക്കാന്‍ പാടില്ല!

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 18 ഓഗസ്റ്റ് 2023 (08:50 IST)
ചായയോടൊപ്പം കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണസാധങ്ങള്‍ ഉണ്ട്. എന്നാല്‍ നമുക്ക് ഇതിനെക്കുറിച്ചുള്ള അറിവും കുറവാണ്. ചായയില്‍ ടാന്നില്‍ എന്ന ഒരു പദാര്‍ത്ഥം അടങ്ങിയിട്ടുണ്ട് ഇത് അയണിന്റെ ആഗിരണത്തെ തടയുന്നു. നമ്മളില്‍ പലരും ചായക്കൊപ്പം നട്‌സ് കഴിക്കാറുണ്ട്. ഇങ്ങനെ കഴിക്കുമ്പോള്‍ നട്‌സില്‍ അടങ്ങിയിരിക്കുന്ന അയണ്‍ ശരീരത്തിന് ആഗിരണം ചെയ്യാന്‍ കഴിയാതെ വരുന്നു. നട്‌സ് കഴിക്കുന്നത് കൊണ്ടുള്ള പ്രയോജനവും നഷ്ടപ്പെടുന്നു. 
 
ഇലക്കറികള്‍ അയണ്‍ അടങ്ങിയിട്ടുള്ള മറ്റു ആഹാര സാധങ്ങള്‍ എന്നിവയും ചായക്ക് തൊട്ട് മുമ്പോ ശേഷമോ കഴിക്കുന്നത് അതിലെ അയണ്‍ നഷ്ടമാകുന്നതിന് കാരണമാകുന്നു. അതുപോലെ തന്നെ ചായക്ക് തൊട്ട് മുമ്പോ ശേഷമോ മഞ്ഞള്‍ കഴിക്കുന്നതും ശരീരത്തിന് നല്ലതല്ല ഇത് ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിന് കാരണമാകുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍