വിരമിക്കല്‍ തീരുമാനം മാറ്റി ! ലോകകപ്പ് ഹീറോ ഇംഗ്ലണ്ട് ഏകദിന ടീമിലേക്ക് മടങ്ങിയെത്തുന്നു

ചൊവ്വ, 15 ഓഗസ്റ്റ് 2023 (17:59 IST)
ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് കളിക്കാന്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. സ്റ്റോക്‌സിനെ ഏകദിന ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താന്‍ ഇംഗ്ലണ്ട് സെലക്ടര്‍മാര്‍ ആലോചിക്കുന്നതായാണ് വാര്‍ത്ത. സ്റ്റോക്‌സ് തങ്ങളുടെ ക്ഷണം സ്വീകരിച്ച് ഏകദിന ടീമിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം മാനേജ്‌മെന്റ് പ്രതികരിച്ചു. 
 
കഴിഞ്ഞ ജൂലൈയിലാണ് ഏകദിന, ട്വന്റി 20 ഫോര്‍മാറ്റുകളില്‍ നിന്ന് സ്റ്റോക്‌സ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചുകൊണ്ടുള്ള തീരുമാനം പിന്‍വലിക്കാമെന്ന് സ്റ്റോക്‌സ് ടീം മാനേജ്‌മെന്റിനെ അറിയിച്ചതായി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍