സ്‌നേഹബന്ധങ്ങളില്‍ ചുംബനങ്ങള്‍ക്ക് വലിയ സ്ഥാനമുണ്ട്. പങ്കാളികള്‍ തമ്മിലുള്ള അടുപ്പം ഗാഡമാക്കാന്‍ നല്ലൊരു മരുന്ന് കൂടിയാണിത്. എന്നാല്‍ ചുംബനത്തെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
ഹാപ്പി ഹോര്‍മോണുകള്‍ വര്‍ദ്ധിപ്പിക്കാന്‍ ചുംബനങ്ങള്‍ക്ക് കഴിവുണ്ടെന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ 10 സെക്കന്‍ഡ് നീണ്ടു നില്‍ക്കുന്ന ചുംബനങ്ങള്‍ അഞ്ചു തരത്തിലുള്ള രോഗങ്ങള്‍ ഉണ്ടാക്കുമെന്നാണ് പുതിയ കണ്ടെത്തല്‍.
10 സെക്കന്‍ഡ് നീണ്ടു നില്‍ക്കുന്ന ചുംബനങ്ങള്‍ 80 മില്യന്‍ ബാക്ടീരിയകള്‍ ഉണ്ടാക്കുമെന്നും വിവിധ രോഗങ്ങള്‍ക്ക് ഇത് കാരണമാകുമെന്നുമാണ് പഠനങ്ങള്‍ പറയുന്നത്.
ചുംബനത്തിലൂടെ ‘മോനോന്യുക്ലിയസിസിസ് ഓര്‍ മോണോ’ എന്ന വൈറസ് ബാധയാണ് ഉണ്ടാകുന്നത്. ഈ വൈറസ് ഉമ്മിനീരിലൂടെ പങ്കാളിയുടെ ശരീരത്തിലേക്കും പ്രവേശിക്കും. കിസിംഗ് ഡിസീസ് എന്ന പേരിലും അറിയപ്പെടുന്ന ഈ രോഗത്തിന്റെ ആദ്യ ലക്ഷണം പനിയും ജലദോഷവുമാണ്.
ചിട്ടയായ ജീവിത ശൈലി പിന്തുടരുന്നതിനൊപ്പം ചികിത്സ തേടുകയും ചെയ്‌താല്‍ ഇത്തരം രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ സാധിക്കും.