എന്തുകൊണ്ടാണ് നാരുകൾ അടങ്ങിയിരിക്കുന്ന ഭക്ഷണം കഴിക്കണമെന്ന് പറയുന്നത്?

വ്യാഴം, 23 ഓഗസ്റ്റ് 2018 (16:31 IST)
നാരുകൾ അടങ്ങിയിരിക്കുന്ന ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് വിദഗ്ധർ പറയുന്നത്. സെല്ലുലോസ്, ഹെമിസെല്ലുലോസ്, പെക്ടിന്‍ തുടങ്ങിയവയാലാണ് ഭക്ഷ്യനാരുകള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നത്. വിശപ്പ് കുറക്കാനും, പൊണ്ണത്തടി കുറക്കാനും കൊളസ്‌‌ട്രോൾനിയന്ത്രിക്കാനും പ്രമേഹരോഗികള്‍ക്ക് ആശ്വാസം നല്‍കാനും നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നല്ലതാണ്.
 
ഇതുമാത്രമല്ല, രക്തസമ്മര്‍ദ്ദം കുറക്കാനും ത്വക് രോഗങ്ങളെ കുറക്കാനും കുടലിലെ കാന്‍സറിന്റെ പ്രതിരോധിക്കാനും നാരുകള്‍ക്ക് കഴിയും എന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. ശരീരപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഭക്ഷണത്തിലെ നാരുകള്‍ക്കാവും.
 
പഴങ്ങൾ‍, പച്ചക്കറികൾ, തവിടുകളയാത്ത ധാന്യങ്ങൾ‍, ഇലകൾ, കൂണുകള്‍ തുടങ്ങിയവയില്‍ നാരുകള്‍ ധാരാളം അടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ നമ്മുടെ ഭക്ഷണത്തിൽ ഇത്തരം സാധനങ്ങൾ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം. ദഹനപ്രക്രിയയില്‍ ഈ മൃദുനാരുകള്‍ ദഹനപഥത്തിലെ മാലിന്യങ്ങളെ തുടച്ചുമാറ്റി പുറത്തുകളയാന്‍ വഴിയൊരുക്കുന്നു. ഇവ വെള്ളം വലിച്ചെടുത്ത് വീര്‍ക്കുകയും ഉദരപേശികളുടെയും രാസാഗ്‌നികളുടെയും പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍