ചെമ്മീന്‍ ഇഷ്ടമുളളവരാണോ നിങ്ങള്‍, എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 22 ഡിസം‌ബര്‍ 2023 (17:39 IST)
ചെമ്മീന്‍ ഇഷ്ടമില്ലാത്തവര്‍ വളരെ ചുരുക്കമാണ്. എന്നിരുന്നാലും ഈയിടയായി ശ്രദ്ധിക്കപ്പടുന്ന ചില വാര്‍ത്തകള്‍ പലരിലും ചെമ്മീന്‍ കഴിക്കുന്നതുമായി ബന്ധപ്പെട്ട് പല സംശയങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. ചെമ്മീനിനോടോപ്പം ചില ആഹാരസാധനങ്ങള്‍ കഴിക്കാന്‍ പാടില്ല. എന്നാല്‍ ഇത്തരത്തില്‍ കഴിക്കുന്നത് എല്ലാവരിലും പ്രശ്‌നമുണ്ടാക്കണമെന്നും ഇല്ല. അതില്‍ പ്രധാനമാണ് ചെമ്മീനും നാരങ്ങയും. ഇവ രണ്ടും ഒരുമിച്ച് കഴിക്കുമ്പോള്‍ ചിലരുടെ ശരീത്തില്‍ ടോക്‌സിക് റിയക്ഷനുകള്‍ ഉണ്ടാകുന്നു. 
 
എന്നാല്‍ ആരിലൊക്കെയാണ് പ്രശ്‌നം ഉണ്ടാവുക എന്നും പറയാന്‍ പറ്റില്ല. അതുകൊണ്ട് ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലതാണ്. അതുപോലെ തന്നെ ഇരുമ്പിന്റെ അംശം ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളും ചെമ്മീനിനോടൊപ്പം കഴിക്കാതിരിക്കുന്നതാണ് നല്ലത്. ചെമ്മീനില്‍ ആവശ്യത്തിന് ഇരുമ്പ് അടങ്ങിയിട്ടുണ്ട്. അതിനോടൊപ്പം വീണ്ടും ഇരുമ്പടങ്ങിയ ഭക്ഷണം കഴിക്കുമ്പോള്‍ ശരീരം ധാരാളമായി ഇരുമ്പ് ആഗീരണം ചെയ്യുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍