അമിത വണ്ണം കുറയ്ക്കാന്‍ ബദാം കഴിക്കാം

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 6 ഒക്‌ടോബര്‍ 2023 (17:51 IST)
ഒരുപാട് ആരോഗ്യഗുണങ്ങള്‍ അടങ്ങിയതാണ് ബദാം. ബദാം ദിവസവും കഴിക്കുന്നത് ആരോഗ്യ പരമായി ധാരാളം ഗുണം ചെയ്യും. അമിത വണ്ണം കുറയ്ക്കുന്നതിന് ബദാം നല്ലതാണ്. ബദാമില്‍ ധാരാളം ഫൈബറും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് കുറയ്ക്കുകയും അത് വഴി വണ്ണം കുറയ്ക്കുന്നതിനും സഹായിക്കുന്നു. കുട്ടികള്‍ക്ക് ബദാം നല്‍കുന്നത് അവരുടെ ബുദ്ധിശക്തി വര്‍ധിപ്പിക്കുന്നതിന് സഹായിക്കും. കോപ്പര്‍, അയണ്‍, വൈറ്റമിന്‍സ് എന്നിവ ബദാമില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ബദാമില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നു. 
 
അയണ്‍ അടങ്ങിയിട്ടുള്ളത് കൊണ്ട് വിളര്‍ച്ച ഉള്ളവര്‍ ദിവസവും ബദാം കുതിര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും ബദാം നല്ലതാണ്. ഇതിനു പുറമെ കേശ സംരക്ഷണത്തിനും ചര്‍മ്മ സംരക്ഷണത്തിനും ഉത്തമമാണ് ബദാം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍