കാല്‍‌പാദം വിണ്ടുകീറുന്നതാണോ നിങ്ങളെ അലട്ടുന്നത് ? എങ്കില്‍ ഇതൊന്നു പരീക്ഷിക്കൂ

വ്യാഴം, 28 ജൂലൈ 2016 (12:19 IST)
ആരോഗ്യ കാര്യത്തില്‍ മാത്രമല്ല സൗന്ദര്യ സംരക്ഷണ കാര്യത്തിലും പൈനാപ്പിള്‍ ഉത്തമമാണ്. ചര്‍മ്മത്തിനും മുടിക്കും സൗന്ദര്യത്തിനും ആരോഗ്യത്തിനും പൈനാപ്പിള്‍ പുത്തന്‍ ഉണര്‍വ് നല്‍കും. പൈനാപ്പിളില്‍ ആഹാരത്തിന്റെ ഭാഗമാക്കുന്നതിലൂടെ നിരവധി ഗുണങ്ങളാണ് നമുക്ക് ലഭിക്കുന്നത്.
 
പൈനാപ്പിള്‍ കഴിക്കുന്നത് മൂലം നിങ്ങളുടെ ശരീരത്തിനാവിശ്യമായ ആന്റി ഓക്‌സിഡന്റുകള്‍ ലഭിക്കുന്നു. ഇത് ക്യാന്‍സര്‍, ഹൃദ്രോഗം, വാതം എന്നിവയില്‍ നിന്ന് ശരീരത്തിന് സംരക്ഷണം നല്‍കും. അതുപോലെ പൈനാപ്പിള്‍ ജൂസ് കുടിക്കുന്നത് എല്ലുകളുടെയും പല്ലിന്റേയും ആരോഗ്യത്തിന് ഉത്തമമാണ്.
 
മുഖക്കുരു കാരണം വലയുന്നവര്‍ക്കും പൈനാപ്പിള്‍ സഹായകമാണ്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും ദഹന പ്രക്രിയ സുഖമമാക്കുന്നതിനും പൈനാപ്പിള്‍ സഹായിക്കും. കൂടാതെ ഇതില്‍ അടങ്ങിരിക്കുന്ന പൊട്ടാസ്യം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. 
 
ആഴ്ചയില്‍ മൂന്ന് തവണ പൈനാപ്പിള്‍ കഴിക്കുന്നത് മൂലം കാലുകളുടെ വീണ്ടുകീറല്‍ മാറുന്നു. അതുപോലെ ചുണ്ടുകള്‍ വിണ്ടുകീറുന്നത് തടയാനും പൈനാപ്പിള്‍ ഉത്തമമാണ്. സ്ത്രീകളിലെ ക്രമം തെറ്റിയ ആര്‍ത്തവ പ്രശ്‌നത്തിനും ഉത്തമ പരിഹാരമാണ് പൈനാപ്പിള്‍.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക