വിവാഹമോതിരം പൊതുവെ നാലാമത്തെ വിരലിലാണ് അണിയുന്നത്. സ്‌നേഹത്തിന്റെയും പരസ്‌പര സഹവര്‍ത്തിത്വത്തിന്റെയും അടയാളമായാണ് വിവാഹമോതിരം ധരിക്കാറുള്ളത്. എന്നാല്‍ എന്തുകൊണ്ടാണ് ഈ വിരലില്‍ തന്നെ വിവാഹമോതിരം അണിയുന്നതെന്ന് അറിയാമോ? സംസ്കാരങ്ങളുടെ ഭാഗമായിട്ടാണ് ഇങ്ങനെ. ഓരോ വിരലിനും അതിന്റേതായ പ്രത്യേക അർത്ഥമുണ്ടെന്ന് ചിലർ വിശ്വസിക്കുന്നു, മറ്റു ചിലർ മോതിരത്തിന്റെ അർത്ഥം അത് ധരിക്കുന്ന വ്യക്തിയെ ആശ്രയിച്ചിരിക്കുന്നുവെന്ന് കരുതുന്നു.
ഇടതുകൈയിലെ നാലാമത്തെ വിരൽ സാധാരണയായി വിവാഹനിശ്ചയത്തിനോ വിവാഹ മോതിരത്തിനോ വേണ്ടി മാത്രമായി നീക്കിവച്ചിരിക്കുന്നു. ചില പരമ്പരാഗത ചൈനീസ് സമൂഹങ്ങളിൽ, ഒരു പുരുഷൻ തന്റെ വിവാഹ മോതിരം വലതുകൈയിൽ ധരിക്കുന്നത് ഭാഗ്യത്തിന്റെയോ വിജയത്തിന്റെയോ അടയാളമായിട്ടാണ്. ഇന്ത്യയുടെ ചില ഭാഗങ്ങളിൽ, സ്ത്രീകൾ വലതുകൈയിലാണ് മോതിരം ഇടുക. മറ്റിടങ്ങളിൽ ഇടത് കൈയിലെ വിരലിലും.
ചൈനക്കാരുടെ വിശ്വാസപ്രകാരം നമ്മുടെ കൈയിലെ ഓരോ വിരലും ജീവിതത്തിന്റെ ഓരോ ഭാഗത്തെ സൂചിപ്പിക്കുന്നതാണ്. പെരുവിരല്‍ കുടുംബത്തെയും ചൂണ്ടുവിരല്‍ സഹോദരങ്ങളെയും മധ്യവിരല്‍ നിങ്ങളെത്തന്നെയും മോതിരവിരല്‍ ജീവിതപങ്കാളിയെയും ചെറുവിരല്‍ * കുട്ടികളെയും സൂചിപ്പിക്കുന്നതാണ്. അതുകൊണ്ടാണ് ചൈനാക്കാര്‍ വിവാഹമോതിരം മോതിരവിരലില്‍ ധരിക്കുന്നതത്രെ.
* നാലാം വിരലിലെ ഒരു ഞരമ്പ് ഹൃദയവുമായി ബന്ധിപ്പിക്കുന്നതാണത്രെ
* സ്നേഹത്തിന്റെ അടയാളമാണ് ഇടതുകൈയ്യിലെ നാലാം വിരൽ
* വിവാഹമോതിരം ബന്ധത്തെയും ശക്തിയെയും ആത്മവിശ്വാസത്തെയും സൂചിപ്പിക്കുന്നു
* രണ്ട് വ്യക്തികൾക്ക് ഇടയിലുള്ള ഒരു കരാർ ആണിത്