ശരീരത്തിനു ഏറെ ഗുണങ്ങള്‍ ചെയ്യുന്ന പദാര്‍ത്ഥമാണ് തൈര്. ഏത് കാലാവസ്ഥയിലും തൈര് കഴിക്കാം. തൈരിലെ പ്രോബയോട്ടിക് ഘടകം ദഹനനാളത്തിന്റെ തകരാറുകള്‍ തടയാന്‍ സഹായിക്കുന്നതാണ്. തെരില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീന്‍ പാലിനേക്കാള്‍ വേഗം ദഹിക്കാന്‍ സഹായിക്കുന്നതാണ്. ശരീരത്തിനു ആവശ്യമായ നല്ല ബാക്ടീരിയകളുടെ എണ്ണം തൈരില്‍ കൂടുതലാണ്. ശരീരത്തിനു തണുപ്പ് നല്‍കാനും തൈര് സഹായിക്കും.
രാത്രി കിടക്കുന്നതിനു മുന്‍പ് തൈര് കഴിക്കുന്നത് ശരീരത്തിനു ദോഷം ചെയ്യില്ല. തൈരില്‍ അടങ്ങിയിരിക്കുന്ന ട്രിപ്റ്റോഫാന്‍ എന്ന ഘടകം നിങ്ങളുടെ ഉറക്ക-ഉണര്‍വ് ചക്രത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. രാത്രി തൈര് കഴിച്ചാല്‍ ദഹിക്കില്ലെന്ന പ്രചാരണവും തെറ്റാണ്.
മുലയൂട്ടുന്ന അമ്മമാര്‍ തൈര് കഴിക്കുന്നതു കൊണ്ട് യാതൊരു ആരോഗ്യപ്രശ്നവും ഉണ്ടാകില്ല. തൈര് കഴിച്ചാല്‍ അമ്മയ്ക്കും കുഞ്ഞിനും ജലദോഷവും കഫക്കെട്ടും വരുമെന്ന വിശ്വാസം തെറ്റാണ്. തൈരില്‍ നല്ല ബാക്ടീരിയകള്‍ സജീവമായി അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കും. മലബന്ധം ഒഴിവാക്കുകയും ചെയ്യുന്നു. കാത്സ്യം, വിറ്റാമിന്‍ ഡി, പൊട്ടാസ്യം, പ്രോട്ടീന്‍ എന്നിവ അടങ്ങിയിട്ടുള്ള തൈര് ദിവസത്തില്‍ ഒരിക്കലെങ്കിലും കഴിച്ചിരിക്കണം.