ആഹാരം കഴിച്ചിട്ട് വയറിന് ബുദ്ധിമുട്ടോ, വേഗത്തില്‍ ദഹിച്ച് കുടലുകളെ സഹായിക്കുന്ന ഈ ഭക്ഷണങ്ങള്‍ കഴിക്കണം

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 28 മെയ് 2024 (09:37 IST)
കുടലുകളുടെ ആരോഗ്യത്തിന് എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ഇത്തരം ഭക്ഷണങ്ങള്‍ ദിവസവും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. ഇതില്‍ പ്രധാനപ്പെട്ടതാണ് വെളുത്ത ചോറ്. അത്‌ലറ്റുകള്‍ക്ക് ഇത് സുരക്ഷിതമായ അന്നജം നല്‍കുന്നു. ഇതിലെ കാര്‍ബോഹൈഡ്രേറ്റ് പെട്ടെന്ന് തന്നെ ഊര്‍ജമായി പരിവര്‍ത്തനം ചെയ്യപ്പെടുന്നു. കൂടാതെ ഇതില്‍ വിറ്റാമിനുകളും മിനറലുകളും അടങ്ങിയിട്ടുണ്ട്. വാഴപ്പഴത്തില്‍ നിറയെ ഫൈബര്‍ അടങ്ങിയിരിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാനും കുടലുകളുടെ ആരോഗ്യത്തിനും സഹായിക്കും. മലബന്ധവും തടയും. പാകം ചെയ്ത പഴമാണ് കൂടുതല്‍ നല്ലത്. മധുരക്കിഴങ്ങിലും ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതില്‍ ധാരാളം ഫൈറ്റോസ്റ്റിറോള്‍ അടങ്ങിയിരിക്കുന്നു. ഇത് ദഹനത്തെ സഹായിക്കും.
 
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ആപ്പിള്‍ സോസും ദഹനത്തെ മെച്ചപ്പെടുത്തും. കാന്‍സര്‍ സാധ്യതയും ഇത് കുറയ്ക്കും. പ്രോബയോട്ടിക് ഭക്ഷണമായ യോഗര്‍ട്ടാണ്. ഇതില്‍ ധാരാളം ഫോസ്ഫറസ്, പൊട്ടാസ്യം, വിറ്റാമിന്‍ എ, ബി12, ബി2 എന്നിവ അടങ്ങിയിരിക്കുന്നു. തണ്ണിമത്തനും ദഹനത്തിന് സഹായിക്കുന്ന ഭക്ഷണമാണ്. ഇതില്‍ ധാരാളം ബെറ്റാ കരോട്ടിന്‍ പോലുള്ള ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. മുട്ട, ഓട്മീല്‍ എന്നിവയും ദഹനത്തിന് സഹായിക്കുന്ന ഭക്ഷണമാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍