Chicken Breast Health Benefits: ചിക്കന്‍ ബ്രെസ്റ്റ് പീസിന്റെ ഗുണങ്ങള്‍ അറിയുമോ?

രേണുക വേണു

തിങ്കള്‍, 27 മെയ് 2024 (11:37 IST)
Chicken Breast

Chicken Breast Health Benefits: ചിക്കനില്‍ ഏറ്റവും ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഭാഗമാണ് ബ്രെസ്റ്റ് പീസ്. ചിക്കനില്‍ കൊഴുപ്പ് കുറഞ്ഞ ഭാഗമാണ് ബ്രെസ്റ്റ്. അതുകൊണ്ട് തന്നെ എല്ലാവര്‍ക്കും ധൈര്യമായി കഴിക്കാം. ചിക്കന്‍ ബ്രെസ്റ്റില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. 
 
പേശികള്‍ക്ക് ബലവും ഉറപ്പും നല്‍കുന്നു. ഒരു ചിക്കന്‍ ബ്രെസ്റ്റ് പീസില്‍ ശരീരത്തിനു ആവശ്യമായ കലോറി അടങ്ങിയിട്ടുണ്ട്. മെറ്റാബോളിസം മെച്ചപ്പെടുത്താന്‍ ചിക്കന്‍ ബ്രെസ്റ്റ് സഹായിക്കുന്നു. ചിക്കന്‍ ബ്രെസ്റ്റില്‍ കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയിട്ടില്ല. ചിക്കന്‍ ബ്രെസ്റ്റില്‍ സോഡിയത്തിന്റെ അളവും കുറവാണ്. ഗ്ലൈസിമിക് ഇന്‍ഡക്‌സ് പൂജ്യമായതിനാല്‍ ചിക്കന്‍ ബ്രെസ്റ്റ് പ്രമേഹ രോഗികള്‍ക്കും കഴിക്കാം. ചിക്കന്‍ ബ്രെസ്റ്റില്‍ വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്. ചിക്കന്‍ ബ്രെസ്റ്റ് എല്ലുകള്‍ക്ക് ബലം നല്‍കുന്നു. 
 
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചിക്കന്‍ ബ്രെസ്റ്റ് ശീലമാക്കാം. പ്രോട്ടീന്‍ ധാരാളം ഉള്ളതിനാല്‍ പെട്ടന്ന് വയറ് നിറഞ്ഞ പോലെ തോന്നും. അപ്പോള്‍ അമിതമായ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍