മുടി തഴച്ച് വളരാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ

നിഹാരിക കെ എസ്
വ്യാഴം, 17 ഒക്‌ടോബര്‍ 2024 (09:35 IST)
ഇടതൂർന്ന മുടിയിഴകൾ വേണമെന്ന് ആഗ്രഹിക്കാത്തവർ ഉണ്ടാകില്ല. ഷോട്ട് ഹെയർ ഉള്ളവർ പോലും നല്ല കട്ടിയുള്ള മുടി ഉണ്ടായിരുന്നെങ്കിൽ എന്നായിരിക്കും ആഗ്രഹിക്കുന്നത്. മുടി നന്നായി വളരാൻ മുടി മാത്രം നോക്കിയാൽ പോരാ, നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളും ഇതിന് അനുകൂലമായും പ്രതികൂലമായും ബാധിക്കാറുണ്ട്. ചുരുക്കി പറഞ്ഞാൽ തലമുടിയുടെ ആരോഗ്യത്തിന് നല്ല ഭക്ഷണങ്ങൾ തന്നെ തിരഞ്ഞെടുക്കണമെന്ന്. വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ, തലമുടി കട്ടിയുള്ളതും ആരോഗ്യമുള്ളതുമായി വളരുന്നു. മുടി കൊഴിച്ചിൽ തടയാനും മുടി നന്നായി വളരാനും കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. 
 
* ഇരുമ്പ്, വിറ്റാമിൻ എ, ബി6, സി, ഫോളേറ്റ് എന്നിവ ധാരാളം അടങ്ങിയ ചീരയാണ് ഇക്കൂട്ടത്തിൽ ഒന്നാമൻ. 
 
* പ്രോട്ടീനിൻറെ കലവറ തന്നെയായ മുട്ടയും കേമൻ തന്നെ. പ്രോട്ടീൻ കൂടാതെ ബയോട്ടിൻ, അവശ്യ അമിനോ ആസിഡുകൾ എന്നിവയും മുട്ടയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ പതിവായി മുട്ട കഴിക്കുന്നത് തലമുടി തഴച്ച് വളരാൻ സഹായിക്കും. 
 
* ഒമേഗ-3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഇ, ബയോട്ടിൻ, സിങ്ക് എന്നിവ അടങ്ങിയ ബദാം, വാൾനട്സ്, ഫ്ളാക്സ് സീഡുകൾ, ചിയ വിത്തുകൾ തുടങ്ങിയ നട്‌സും വിത്തുകളും കഴിക്കുന്നതും മുടിയുടെ വളർച്ചയ്ക്ക് ഗുണം നൽകും.
 
* ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ സാൽമൺ മത്സ്യം കഴിക്കുന്നതും തലമുടി വളരാൻ സഹായിക്കും. 
 
* പ്രോട്ടീൻ, ഇരുമ്പ്, സിങ്ക്, ബയോട്ടിൻ എന്നിവയാൽ സമ്പന്നമായ പയറുവർഗങ്ങൾ നിങ്ങളുടെ മുടിക്ക് കരുത്തേകുന്നു.
 
* വിറ്റാമിൻ സിയുടെ ഉറവിടമായ നെല്ലിക്ക ഗർഭിണികൾ അടക്കമുള്ള സ്ത്രീകൾ കഴിക്കുന്നത് മുടിയുടെ ഉള്ള വർധിക്കാനും നീളം കൂടാനും കാരണമാകും. 

അനുബന്ധ വാര്‍ത്തകള്‍

Next Article