പാല്‍, മുട്ട, നിലക്കടല, ട്രീ അണ്ടിപ്പരിപ്പ്, ബദാം,എള്ള്, സോയ, ഗോതമ്പ്, മത്സ്യം, കക്കയിറച്ചി എന്നിവയാണ് കുട്ടികളില്‍ ഏറ്റവും സാധാരണമായ ഭക്ഷണ അലര്‍ജികള്‍. ഭക്ഷണ അലര്‍ജിയുള്ള കുട്ടികളില്‍ ഈ സമയത്ത് ചില ലക്ഷണങ്ങള്‍ കാണിക്കാറുണ്ട്. എന്തൊക്കെയാണവയെന്ന് നോക്കാം. ചുണ്ടുകള്‍, മുഖം, അല്ലെങ്കില്‍ കണ്ണുകള്‍ എന്നിവയ്ക്ക് ചുറ്റുമുള്ള വീക്കം ഫുഡ് അലര്‍ജിയുടെ ലക്ഷണമാണ്. അതുപോലെ തന്നെ ത്വക്കില്‍ ചുവപ്പ്, ചൊറിച്ചില്‍, പൊങ്ങിയ പാടുകള്‍ എന്നിവ ഭക്ഷണം കഴിച്ച് അല്‍പ്പസമയത്തിനകം പ്രത്യക്ഷപ്പെടാം.
മൂക്കൊലിപ്പ് പോലെയുള്ള അലര്‍ജിക് റിനിറ്റിസ് ലക്ഷണങ്ങളും പ്രത്യക്ഷപ്പെടാം. കൂടാതെ വായ അല്ലെങ്കില്‍ തൊണ്ട ചൊറിച്ചില്‍, ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം അല്ലെങ്കില്‍ വയറുവേദന, തലകറക്കം അല്ലെങ്കില്‍ ബോധക്ഷയം എന്നിവയും ഉണ്ടാകാം. ഗുരുതരമായ അവസ്ഥയില്‍ ശ്വാസതടസ്സം പോലുള്ള ഗുരുതര പ്രശ്‌നങ്ങളും ഉണ്ടാകും.