കണ്ണിനുചുറ്റുമുള്ള കറുത്തപാടാണോ നിങ്ങളുടെ പ്രശ്നം?

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 13 സെപ്‌റ്റംബര്‍ 2021 (13:42 IST)
പലരും അനുഭവിക്കുന്ന പ്രശ്നമാണ് കണ്ണിനു ചുറ്റുമുള്ള കറുത്തപാട്. കണ്ണിനു ചുറ്റുമുണ്ടാകുന്ന കറുത്ത പാടിന്റെ കാരണങ്ങള്‍ പലതുമാകാം. അതില്‍ പ്രധാനകാരണം ഉറക്കമില്ലായ്മയാണ്. അതുകൂടാതെ മാനസിക സമ്മര്‍ദ്ദം, അലര്‍ജി, ഉത്കണ്ഠ, മൊബൈല്‍ഫോണ്‍ പോലുള്ള ഇലക്ട്രിക് ഉപകരണങ്ങളുടെ അമിതമായ ഉപയോഗം എന്നിവയൊക്കെ കണ്ണിനു ചുറ്റുമുള്ള കറുത്തപാടിന് കാരണമാകാം. 
 
കൃത്യമായ ഉറക്കം ഒരിപരിധിവരെ കണ്ണിനുചുറ്റും കറുത്തപാടുണ്ടാകുന്നത് തടയുന്നു. ദിവസവും ഐസ് ഉപയോഗിച്ച് കണ്ണിനു താഴെ മസാജ് ചെയ്യുന്നത് കറുത്തപാടുമാറാന്‍ നല്ലതാണ്. അതുപോലെ തന്നെ കണ്ണിലെ കറുത്തപാടകറ്റാന്‍ വെള്ളരിക്ക ഉപയോഗിക്കുന്നത് നല്ലതാണ് ഇത് കണ്ണിന് തണുപ്പ് കിട്ടാനും നല്ലതാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article