മുട്ട വേവിക്കുമ്പോള്‍ പൊട്ടിപ്പോകാതിരിക്കാന്‍ ഇങ്ങനെ ചെയ്താല്‍ മതി

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 21 നവം‌ബര്‍ 2024 (14:07 IST)
മുട്ട വേവിച്ച് കഴിക്കുന്നതിലൂടെ നിരവധി ആരോഗ്യഗുണങ്ങള്‍ ലഭിക്കും. ശരീരത്തിന്റെ മൊത്തമായുള്ള ആരോഗ്യത്തിന് ദിവസവും ഒരു മുട്ട എങ്കിലും കഴിക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. മുട്ട പലരീതിയില്‍ കഴിക്കാമെങ്കിലും വേവിച്ചു കഴിക്കുന്നതാണ് പൊതുവേ ആരോഗ്യകരമെന്ന് പറയപ്പെടുന്നത്. പ്രത്യേകിച്ച് തണുപ്പ് കാലത്ത് ഇത്തരത്തില്‍ മുട്ട കഴിക്കുന്നതിലൂടെ നിരവധി ആരോഗ്യ ഗുണങ്ങള്‍ ലഭിക്കും. പലപ്പോഴും മുട്ട വേവിക്കുമ്പോള്‍ മുട്ടയുടെ തോട് പൊട്ടി വെള്ള പുറത്തേക്ക് വരുന്നത് വലിയൊരു തലവേദനയാണ്. കൂടാതെ മുട്ടയുടെ വെള്ള മഞ്ഞയുമായി കലരുകയും ചെയ്യാറുണ്ട്. 
 
ഇത്തരത്തില്‍ മുട്ട പൊട്ടി വെള്ള പുറത്തേക്ക് വരാതിരിക്കാന്‍ ചില കാര്യങ്ങള്‍ ചെയ്താല്‍ മതിയാകും. മുട്ട വേവിക്കാന്‍ ഏറ്റെടുത്ത് പാത്രത്തില്‍ ഒന്നോ രണ്ടോ ടീസ്പൂണ്‍ വെളുത്ത വിനഗര്‍ ചേര്‍ക്കാം. ഇത് മുട്ട ചൂടായി പൊട്ടുന്നതിന് പ്രതിരോധിക്കുകയും വെള്ള പുറത്തേക്ക് വരുന്നത് തടയുകയും ചെയ്യും.

അനുബന്ധ വാര്‍ത്തകള്‍

Next Article