ജങ്ക്, ഫാസ്‌റ്റ് ഫുഡുകളുടെ അതിപ്രസരമുള്ള ഈ കാലത്ത് മിക്കവരും നേരിടുന്ന പ്രധാന പ്രശ്‌നമാണ് വയറിലെ കൊഴുപ്പ്. ഇന്നലെവരെ കരുതലോടെ സംരക്ഷിച്ചുവന്നിരുന്ന ശരീരസൌന്ദര്യം നഷ്‌ടമാകുന്നത് ആര്‍ക്കും സഹിക്കാര്‍ കഴിയില്ല. വയറിലെ കൊഴുപ്പും, കുടവയറും സ്‌ത്രിയേയും പുരുഷനെയും ഒരു പോലെ നിരാശയിലാഴ്‌ത്തുന്ന ഒന്നാണ്.
വയറിലെ കൊഴുപ്പ് എങ്ങനെ നീക്കാം എന്ന കാര്യത്തില്‍ പലരും അഞ്ജരാണ്. മികച്ച ഭക്ഷണക്രമവും ചിട്ടയായ വ്യായാമവുമുണ്ടെങ്കില്‍ ആര്‍ക്കും വയറിലെ കൊഴുപ്പ് ഇല്ലാതാക്കാന്‍ സാധിക്കും. ജീവിത ശൈലീ ക്രമീകരണത്തിലും മാറ്റം വരുത്തിയാല്‍ വയർ ആലിലപോലെ ഒതുക്കാം.
വ്യായാമം:-
വയറിലെ കൊഴുപ്പ് നീക്കാന്‍ ദിവസവും നാല്‍പ്പത് മിനിറ്റെങ്കിലും വ്യായാമം ചെയ്യണം. വയറിലെ പേശികള്‍ക്ക് അയവുണ്ടാകുന്നത് കുടവയറിനു കാരണമാകുമെന്നതിനാല്‍ ഈ പേശികള്‍ക്ക് ശക്തി പകരുന്നതാകണം വ്യായാമ മുറകള്‍. നടക്കുക, ഓടുക , ജിമ്മില്‍ പോകുക, സൈക്ലിങ്, നീന്തല്‍ എന്നിവ വയറ് കുറയുന്നതിനുള്ള നല്ല വ്യായാമ രീതികളാണ്. വയര്‍ കുറയ്‌ക്കാനുള്ള യോഗ അടക്കമുള്ള നിരവധി വ്യായാമ രീതികള്‍ ഇന്നുണ്ട്. നല്ല ഒരു ട്രെയിനറുടെ സഹായത്തോടെ മൂന്ന് മുതല്‍ ആറ് മാസം വരെ പരിശ്രമിച്ചാല്‍ വയറിലെ കൊഴുപ്പ് ഇല്ലാതാക്കാന്‍ സാധിക്കും.
ഭക്ഷണക്രമം:-
വയറിലെ കൊഴുപ്പ് ഇല്ലാതാക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ആദ്യം ചെയ്യേണ്ടത് ഭക്ഷണ ക്രമത്തില്‍ മാറ്റം വരുത്തുകയാണ് വേണ്ടത്. വാരിവലിച്ചു തിന്നുന്ന രീതി ആദ്യം തന്നെ അവസാനിപ്പിക്കണം. വെള്ള അരി പരമാവധി ഒഴിവാക്കി തവിടുളള അരി ഉപയോഗിക്കണം. പഞ്ചസാര അടങ്ങിയ ഭക്ഷണം പരമാവധി ഒഴിവാക്കുന്നതിനൊപ്പം ഉപ്പിന്റെ ഉപയോഗം പരമാവധി കുറയ്‌ക്കണം.
കലോറി കുറവുള്ള തണ്ണിമത്തൻ, പപ്പായ തുടങ്ങിയ പഴങ്ങളും പച്ചക്കറികളും കൂടുതലായി കഴിക്കുക. പ്രോട്ടീൻ അടങ്ങിയ ഭക്ഷണം ധാരാളമായി കഴിക്കാവുന്നതാണ്. പയർ പരിപ്പ്, തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. പയർ വർഗങ്ങൾ മുളപ്പിച്ചു കഴിക്കുന്നതാണു ഉത്തമം. പാൽ, മുട്ടയുടെ വെളള, മീൻ ഇവ ആവശ്യമായ പ്രോട്ടീൻ നല്‍കും. വയര്‍ കുറയ്‌ക്കുന്നതിനായി ഒരിക്കലും ഭക്ഷണം കഴിക്കാതിരിക്കരുത്. പതിവായി മാതള ജ്യൂസ് കഴിക്കുന്നതോടെ ശരീരത്തിലെ കൊഴുപ്പുകൾ അടിഞ്ഞില്ലാതാക്കാൻ സാധിക്കും. ഇത് അടിവയറ്റിലെ കൊഴുപ്പ് ക്രമേണ കുറയ്ക്കും.
ജീവിത ശൈലീ :-
വയറിലെ കൊഴുപ്പകറ്റാന്‍ ജീവിത ശൈലി മാറ്റേണ്ടത് അനിവാര്യമാണ്. വീടുനുള്ളിലും ഓഫീസുകളിലും മാത്രമായി ഒതുങ്ങി കൂടിയിരിക്കരുത്. ദിവസവും അരമണിക്കൂര്‍ നടക്കേണ്ടതും ആരോഗ്യത്തിന് നല്ലതാണ്. വയറിലെ കൊഴുപ്പകറ്റാന്‍ നല്ല ജീവിതക്രമം ആവശ്യമാണ്. രാത്രിയില്‍ വളരെ കുറച്ചു മാത്രം ഭക്ഷണം കഴിക്കണം. പരമാവധി അരി ആഹാരങ്ങള്‍ ഒഴിവാക്കുകയും വേണം.
കുറച്ചു കഷ്‌ടപ്പെട്ടാല്‍ ആര്‍ക്കും വയറിലെ കൊഴുപ്പ് അകറ്റാന്‍ സാധിക്കും. മികച്ച വ്യായാമവും ചിട്ടയായ ഭക്ഷണക്രമവുമുണ്ടെങ്കില്‍ വയറിലെ കൊഴുപ്പ് എന്ന ഭീകരനെ ഇല്ലാതാക്കാന്‍ സാധിക്കും. പച്ചക്കറികള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യവുമാണ്.