മലവിസര്‍ജനം നടത്താന്‍ ഒരുപാട് ബലം പ്രയോഗിക്കണോ? ഒരിക്കലും ചെയ്യരുത്

ശനി, 16 സെപ്‌റ്റംബര്‍ 2023 (11:51 IST)
ദഹനപ്രക്രിയ ശരിയായ വിധം നടക്കാതെ വരുമ്പോള്‍ മലവിസര്‍ജനം നടത്താന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. പലര്‍ക്കും മലവിസര്‍ജനം നടത്തണമെങ്കില്‍ ഒരുപാട് ബലം പ്രയോഗിക്കേണ്ടി വരുന്നു. ഇങ്ങനെ ചെയ്യുന്നത് ആരോഗ്യത്തിനു വലിയ ദോഷം ചെയ്യും. ഹെര്‍ണിയ, മൂലക്കുരു പോലുള്ള അസുഖങ്ങളിലേക്ക് ഇത് നയിക്കും. 
 
മലം കട്ടിയാകുന്നതും ദഹനം ശരിയായി നടക്കാത്തതുമാണ് മലവിസര്‍ജനം പ്രയാസകരമാക്കുന്നത്. ശരീരത്തിനു ആവശ്യമായ വെള്ളവും ഫൈബറും കിട്ടാതെ വരുമ്പോഴാണ് മലം കട്ടിയുള്ളതാകുന്നത്. മലവിസര്‍ജനം ശരിയായി നടക്കാന്‍ നന്നായി വെള്ളം കുടിക്കണം. രാവിലെ എഴുന്നേറ്റയുടന്‍ ചൂടുവെള്ളം കുടിക്കുന്നത് നല്ലതാണ്. ദിവസത്തില്‍ രണ്ട് ലിറ്റര്‍ വെള്ളമെങ്കിലും കുടിച്ചിരിക്കണം. 
 
ഫാസ്റ്റ് ഫുഡ്, എണ്ണ കൂടുതല്‍ അടങ്ങിയ ഭക്ഷണം എന്നിവ കുറയ്ക്കുകയും ആരോഗ്യകരമായ ഭക്ഷണശീലം പതിവാക്കുകയും വേണം. ഫൈബര്‍ ധാരാളം അടങ്ങിയ പച്ചക്കറികളും ഫ്രൂട്ട്‌സും ശീലമാക്കുക. ദിവസവും വ്യായാമം ചെയ്യുന്നവരിലും മലവിസര്‍ജനം സുഗമമായി നടക്കും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍