മലയാളിയുടെ ദിനചര്യയില്‍ വലിയ പങ്ക് വഹിക്കുന്ന ഒന്നാണ് ചായ. രാവിലെ എഴുന്നേറ്റാല്‍ കിടക്കയിലിരുന്ന് ഒരു കപ്പ് ചായയോ കാപ്പിയോ കുടിക്കുന്ന ശീലം ഭൂരിഭാഗം ആളുകള്‍ക്കും ഉണ്ട്. ദിവസത്തില്‍ അഞ്ചും ആറും തവണ ചായ കുടിക്കുന്നവരും നമുക്കിടയിലുണ്ട്. എന്നാല്‍ ചായ അമിതമായി കുടിക്കുന്നത് ആരോഗ്യത്തിനു അത്ര നല്ലതല്ലെന്നാണ് പഠനങ്ങള്‍.
അമിതമായ ചായ കുടി ഏതൊക്കെ തരത്തില്‍ ശരീരത്തെ ദോഷമായി ബാധിക്കുമെന്ന് നോക്കാം -
1. ചായയില്‍ ടാന്നിന്‍ എന്ന സംയുക്തത്തിന്റെ അളവ് കൂടുതലാണ്. ശരീരത്തിലെ ഇരുമ്പ് അംശം കുറയുന്നതിനും പോഷകാഹാരക്കുറവിനും ടാന്നിന്‍ കാരണമാകും. ഇതുമൂലം ദഹനപ്രശ്‌നങ്ങളും ഉണ്ടാകും.
2. അമിതമായ ചായ കുടി ഗ്യാസ് മൂലമുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും
3. ഭക്ഷണത്തിനു മുന്‍പ് ചായ കുടിക്കുന്നത് ശരീരത്തെ പ്രതികൂലമായി ബാധിക്കും. ഭക്ഷണത്തില്‍ നിന്ന് ആവശ്യമായ പോഷകങ്ങള്‍ വലിച്ചെടുക്കുന്നതില്‍ നിന്ന് ഇത് ശരീരത്തെ പിന്തിരിപ്പിക്കും
4. അമിതമായ ചായ കുടി ഉത്കണ്ഠ, സമ്മര്‍ദ്ദം, അസ്വസ്ഥത എന്നിവ വര്‍ദ്ധിപ്പിക്കും
5. ഉറക്കക്കുറവിന് കാരണമാകുന്നു
6. ഒഴിഞ്ഞ വയറ്റില്‍ ചായ കുടിക്കുന്നത് ചിലരില്‍ ഓക്കാനം ഉണ്ടാക്കുന്നു
7. ചായയിലെ കഫീന്റെ അളവ് നെഞ്ചെരിച്ചില്‍ ഉണ്ടാക്കുന്നു
8. കഫീന്റെ അമിതമായ ഉപയോഗം ചിലരില്‍ തലവേദനയ്ക്ക് കാരണമാകുന്നു
9. അമിതമായ ചായ കുടി പൊണ്ണത്തടിയിലേക്കും നയിച്ചേക്കാം