കാര്‍ബോ ഹൈഡ്രേറ്റ്, വിറ്റാമിന്‍ ബി, ധാതുക്കള്‍ എന്നിവ ചോറില്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിനു ആവശ്യമായ ഊര്‍ജം ഉല്‍പ്പാദിപ്പിക്കാന്‍ കാര്‍ബോ ഹൈഡ്രേറ്റ് അത്യാവശ്യമാണ്. ചോറ് പൂര്‍ണമായി ഒഴിവാക്കുന്നത് ശരീരത്തെ ദുര്‍ബലമാക്കും. പോഷകങ്ങള്‍ അടങ്ങിയ ചോറ് പൂര്‍ണമായി ഒഴിവാക്കേണ്ട ആവശ്യമില്ല. അരിയോടൊപ്പം ധാരാളം പച്ചക്കറികളും പ്രോട്ടീന്‍ ഭക്ഷണങ്ങളും ചേര്‍ത്തു കഴിച്ചാല്‍ മതി.