കറിവേപ്പിലയുടെ അഞ്ച് ആയുര്‍വേദ ഗുണങ്ങള്‍ ഇതാണ്

സിആര്‍ രവിചന്ദ്രന്‍
ശനി, 16 സെപ്‌റ്റംബര്‍ 2023 (19:48 IST)
കറിവേപ്പിലയിട്ട് കാച്ചിയ എണ്ണ ഉപയോഗിച്ച് തലയില്‍ മസാജ് ചെയ്യുന്നത് മുടികൊഴിച്ചിലിന് പരിഹാരമാണ്. ബട്ടര്‍ മില്‍ക്കിനൊപ്പം കറിവേപ്പില അരച്ച് കഴിക്കുന്നത് ദഹനം നടക്കുന്നതിനും വിശപ്പ് കുറയ്ക്കുന്നതിനും സഹായിക്കും. കറിവേപ്പില ജ്യൂസ് ചര്‍മം, കണ്ണ്, മുടി എന്നിവയുടെ ആരോഗ്യത്തിന് നല്ലതാണ്. ഇതിനായി കറിവേപ്പില അരച്ചെടുത്ത കുഴമ്പ് ആവശ്യമായ വെള്ളം ഉപയോഗിച്ച് അരിച്ചെടുത്ത് കുടിക്കാം.
 
കറിവേപ്പിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കഫത്തിന് നല്ലതാണ്. തൈര് ചോറിനൊപ്പം കറിവേപ്പില ഇട്ട് കഴിക്കുന്നത് വയറിളക്കത്തിന് നല്ലതാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article