സെപ്റ്റംബര്‍ രണ്ടാം വാരം ഒടിടി റിലീസിന് എത്തുന്ന സിനിമകള്‍ ഏതൊക്കെയെന്ന് നോക്കാം. സൈജു കുറുപ്പ് നായകനായി എത്തിയ പാപ്പച്ചന്‍ ഒളിവിലാണ്, നസ്ലിന്‍-മാത്യു കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ 18 പ്ലസ്, പുതുമുഖ ടീമിന്റെ ഡിജിറ്റല്‍ വില്ലേജ് തുടങ്ങിയ മലയാള ചിത്രങ്ങളാണ് മലയാളത്തില്‍ നിന്ന് റിലീസിന് ഒരുങ്ങുന്നത്.
18 പ്ലസ്
നസ്‌ലിന്‍, മാത്യു തോമസ്, നിഖില വിമല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ഡി ജോസ് സംവിധാനം ചെയ്ത 18 പ്ലസ് ഒടിടിയില്‍ എത്തിക്കഴിഞ്ഞു. സെപ്റ്റംബര്‍ 15 മുതല്‍ സോണി ലിവില്‍ സിനിമ സ്ട്രീമിംഗ് ആരംഭിച്ചു.
റോക്കി ഓര്‍ റാണി കി പ്രേം കഹാനി
ബോളിവുഡില്‍ നിന്ന് മറ്റൊരു വിജയ കഥ പറയാനുള്ളത് രണ്‍വീണ്‍ ചിത്രം 'റോക്കി ഓര്‍ റാണി കീ പ്രേം കഹാനി'ക്കാണ്. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് മികച്ച വിജയം സ്വന്തമാക്കിയ ചിത്രം സെപ്റ്റംബര്‍ 15ന് ആമസോണ്‍ പ്രൈം വീഡിയോയില്‍ എത്തി.