കാപ്പി മനുഷ്യന്റെ തലച്ചോറിനേയും നാഡികളേയും ഉത്തേജിപ്പിക്കുന്നതാണെന്ന് എല്ലാവര്‍ക്കുമറിയാം. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീനാണ് ഈ ഗുണം പ്രദാനം ചെയ്യുന്നത്. കഫീൻ മാത്രമല്ല, കാപ്പിയുടെ മറ്റു ചേരുവകൾക്കും ഇതേ ഗുണം പ്രദാനം ചെയ്യാൻ കഴിയും.
എന്നാല്‍ കാപ്പി കുടിച്ചാല്‍ മറ്റൊരു ഗുണം കൂടിയുണ്ട്. എന്താണന്നല്ലെ.., അതായത് ദിവസവും കാപ്പി കുടിക്കുന്നവര്‍ ആത്മഹത്യ ചെയ്യില്ലത്രേ!. ഞെട്ടരുത് സംഗതി കാര്യമാണ്. ദിവസവും കാപ്പി കുടിക്കുന്നവർക്ക് ആത്മഹത്യാപ്രവണത ഉണ്ടാകാൻ സാധ്യത കുറവാണെന്നാണ് ബോസ്റ്റണിലെ ആരോഗ്യവിദഗ്ദർ പറയുന്നത്.
ആത്മഹത്യാപ്രവണത മാത്രമല്ല, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്കുള്ള സാധ്യതയും കാപ്പി ശീലിക്കുന്നവർക്ക് താരതമ്യേന കുറവായിരിക്കും എന്നും ഇവര്‍ വാദിക്കുന്നു. അമിതമായി കാപ്പി കഴിക്കുന്നതും അപകടമാണെന്ന് ഡോക്ടർമാർ ഓർമിപ്പിക്കുന്നുണ്ട്.
അമിതമായാല്‍ അമൃതും വിഷമാണെന്നല്ലേ. അതുപോലെ അമിതമായാല്‍ കാപ്പി കുടിക്കുന്നത് അസിഡിറ്റി, അള്‍സര്‍ എന്നിവയ്ക്കൊക്കെ കാരണമാകും. അഞ്ച് കപ്പിൽ കൂടുതൽ കാപ്പി കുടിക്കുന്നവരില്‍ പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്.
അതേസമയം കാപ്പി കുടിക്കുന്നവര്‍ ഇത്തരം ദുശീലങ്ങള്‍ക്ക് അടിമയാണെങ്കില്‍ കാപ്പി കുടിച്ചതുകൊണ്ട് വലിയ കാര്യമില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. കുട്ടികൾ, ഗർഭിണികൾ, വാർധക്യത്തിലെത്തിയവർ തുടങ്ങിവർ കാപ്പി കഴിക്കുന്നതു ശ്രദ്ധയോടെ വേണം താനും.
അല്ലാത്തവര്‍ ഡയറ്റിൽ ദിവസവും ഒന്നോ രണ്ടോ കാപ്പി ഉൾപ്പെടുത്തുന്നതിൽ തെറ്റില്ല. വിവിധ പ്രായക്കാരായ സ്ത്രീകളിലും പുരുഷന്മാരിലും നടത്തിയ സർവേയിലൂടെ വിവരശേഖരണം നടത്തിയാണ് ഇത് കണ്ടെത്തിയത്. 30 വർഷത്തോളം ഇവരുടെ ഭക്ഷണശീലം, രോഗങ്ങൾ എന്നിവയെക്കുറിച്ചും വിശദമായി പഠനം നടത്തി.