ജീവിതശൈലി രോഗമാണ് കൊളസ്‌ട്രോള്‍. ശരീരത്തില്‍ കൊഴുപ്പിന്റെ അളവ് കൂടുമ്പോഴാണ് കൊളസ്‌ട്രോള്‍ ഉണ്ടാകുന്നത്. ജീവിത ശൈലി രോഗമായ തുകൊണ്ട് തന്നെ ജീവിത ശൈലിയില്‍ വരുത്തുന്ന മാറ്റങ്ങളിലൂടെ നമുക്ക് കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനുമാകും. കൊളസ്‌ട്രോള്‍ കൂടുന്നത് രക്തസമ്മര്‍ദ്ദത്തിനും മറ്റ് ഹൃദ്രോഗങ്ങള്‍ക്കും കാരണമായേക്കാം. പ്രധാനമായും കൊഴുപ്പ് കുറഞ്ഞ ആഹാരമാണ് കൊളസ്‌ട്രോള്‍ ഉള്ളവര്‍ കഴിക്കേണ്ടത്.
അതോടൊപ്പം തന്നെ കൊഴുപ്പ് കുറയ്ക്കുന്ന ഭക്ഷണസാധനങ്ങളും ദിവസേന ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്. പ്രധാനമായും വിറ്റാമിന്‍ B, മഗ്ന്നീഷ്യം, വിറ്റമിന്‍ E എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ചീര, ബ്ലൂബെറി, സ്‌ട്രോബറി തുടങ്ങിയവ കഴിക്കുന്നത് നല്ലതാണ്. അത്‌പോലെ തന്നെ ഡാര്‍ക്ക് ചോക്കലേറ്റ് കഴിക്കുന്നതും നല്ലതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു.