ലോകത്തില്‍ കാന്‍സര്‍ ബാധിതരായി 20 ശതമാനം കുട്ടികളും ഇന്ത്യയില്‍!

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 23 ഫെബ്രുവരി 2024 (16:43 IST)
99ശതമാനം കാന്‍സറുകളും മുതിര്‍ന്നവരിലാണ് വരുന്നത്. അതേസമയം 285 കുട്ടികളില്‍ ഒരാള്‍ക്ക് മാത്രമാണ് കാന്‍സര്‍ വരാന്‍ സാധ്യതയുള്ളത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഒരോ വര്‍ഷവും 75000തോളം കുട്ടികള്‍ കാന്‍സര്‍ ബാധിതരാകുന്നുണ്ട്. കുട്ടികളിലുണ്ടാകുന്ന കാന്‍സറിന് പ്രത്യേകിച്ച് കാരണങ്ങള്‍ ഇല്ല. കുട്ടികളിലുണ്ടാകുന്ന കാന്‍സറുകളില്‍ 30ശതമാനവും ലുക്കീമിയ ആണ്. 
 
കുട്ടികളില്‍ മരണകാരണമാകുന്ന രോഗങ്ങളില്‍ പ്രധാനപ്പെട്ട രോഗമാണ് കാന്‍സര്‍. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ലോകത്തിലെ കാന്‍സര്‍ ബാധിതരായി കുട്ടികളില്‍ 20ശതമാനവും ഇന്ത്യയിലാണ്. കൂട്ടികളില്‍ സാധാരണയുണ്ടാകുന്ന കാന്‍സര്‍ ലുക്കീമിയ ആണ്. കാന്‍സര്‍ ബാധിതരായ കുട്ടികളില്‍ ഏകദേശം 33 ശതമാനവും ലുക്കീമിയ ആണ്. 20 ശതമാനം ബ്രെയിന്‍ ട്യൂമര്‍ ആണ്. വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ കാന്‍സര്‍ മുക്തിനിരക്ക് കുറവാണ്. വികസിത രാജ്യങ്ങളിലെ മരണ നിരക്ക് 20ശതമാനമേയുള്ളു. 

അനുബന്ധ വാര്‍ത്തകള്‍

Next Article