പ്രഭാതഭക്ഷണം ആരോഗ്യകരമാക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 16 ജൂണ്‍ 2023 (16:09 IST)
നമ്മുടെ ആഹാരത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് പ്രഭാതഭക്ഷണം. എന്തൊക്കെയാണ് പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണ്ടേത് എന്തൊക്കെ ഒഴിവാക്കണം എന്നത് എല്ലാവര്‍ക്കും ഉള്ള സംശയമാണ്. പ്രഭാത ഭക്ഷണമായി ഫാസ്റ്റ് ഫുഡ്, ബര്‍ഗര്‍ തുടങ്ങിയവ കഴിക്കുന്നത് നല്ലതല്ല. രാവിലെ കൊഴുപ്പ്, എണ്ണ എന്നിവ കൂടുതലുള്ള ഭക്ഷണങ്ങള്‍ ഒഴിവക്കുന്നതാണ് നല്ലത്. വെജിറ്റബിള്‍ സാലഡ് ശരീരത്തിന് നല്ലതാണെങ്കിലും രാവിലെ കഴിക്കുന്നത് നല്ലതല്ല. 
 
ഇതിലടങ്ങിയിട്ടുള്ള ഫൈബര്‍ ദഹനപ്രശ്നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് രാവിലെ പച്ചക്കറികള്‍ ധാരാളം കഴിക്കുന്നത് നല്ലതല്ല. വാഴപഴം നമ്മളില്‍ പലരും പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറുള്ളതാണ്. എന്നാല്‍ ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം, മെഗ്നീഷ്യം എന്നിവ രക്തത്തിലെ സന്തുലിതാവസ്ഥയെ ബാധിക്കും. അതുകൊണ്ട് വാഴപ്പഴം പ്രഭാത ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കുന്നതാണ് നല്ലത്.

അനുബന്ധ വാര്‍ത്തകള്‍

Next Article