മസ്തിഷ്‌ക രോഗങ്ങള്‍ തിരിച്ചറിയാം ലക്ഷണങ്ങളിലൂടെ

സിആര്‍ രവിചന്ദ്രന്‍
ഞായര്‍, 20 ഒക്‌ടോബര്‍ 2024 (19:42 IST)
ഇന്ന് വര്‍ധിച്ചു വരികയാണ് മസ്തിഷ്‌ക രോഗങ്ങള്‍. മസ്തിഷ്‌ക രോഗങ്ങള്‍ക്ക് കാരണം പലതുമാകാം. എന്നാല്‍ ഇത് തിരിച്ചറിയുന്നത് അത്ര എളുപ്പമല്ല. മസ്തിഷ്‌ക രോഗങ്ങളുടെ മുന്നോടിയായി ശരീരം പല ലക്ഷണങ്ങളും കാണിക്കാറുണ്ട്. എന്തൊക്കെയാണവയെന്ന് നോക്കാം. അതില്‍ ഏറ്റവും പ്രധാനമാണ് സ്ഥിരമായ തലവേദന. തലവേദന എല്ലാവര്‍ക്കും വരാറുണ്ടെങ്കിലും അതിന് ഓരോ കാരണങ്ങളും ഉണ്ടാകും. എന്നാല്‍ പ്രത്യേകിച്ച് കാരണങ്ങളൊന്നും ഇല്ലാതെ സ്ഥിരമായി ഉണ്ടാകുന്ന അസഹനീയമായ തലവേദന മസ്തിഷ്‌ക രോഗത്തിന്റെ ലക്ഷണമാകാം. വൈദ്യസഹായം തേടുകയാണ് ചെയ്യേണ്ടത്. മസ്തിഷ്‌ക രോഗമുള്ളവരില്‍ വിറയലും ബലക്കുറവും അനുഭവപ്പെടാറുണ്ട്. പ്രത്യേകിച്ച് മുഖത്തോ കൈയിലോ കാലിലോ ശരീരത്തിന്റെ ഒരു ഭാഗത്തോ ബലക്കുറവ് അനുഭവപെടാറുണ്ട്. 
 
മസ്തിഷ്‌ക രോഗമുള്ളവര്‍ക്ക് സംസാരിക്കുമ്പോ ബുദ്ധിമുട്ടോ ആശയക്കുഴപ്പമോ അനുഭവപ്പെടാം. കൂടാതെ ഇവര്‍ക്ക് കാഴ്ചക്കുറവും ഇടക്കിടെ ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെടുകയും ചെയ്യും. അതു മാത്രമല്ല മസ്തിഷ്‌ക രോഗമുള്ളവര്‍ക്ക് എപ്പോഴും ശരീരത്തിനും മനസ്സിനും ക്ഷീണം അനുഭവപ്പെടും.

അനുബന്ധ വാര്‍ത്തകള്‍

Next Article