ആയുര്‍വേദ മരുന്നുകൂട്ടുകളിലെ ഒരു പ്രധാനപ്പെട്ട ഘടകമാണ് നെല്ലിക്ക. ഒരേസമയം ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കുന്നതിന് വളരെയേറെ സഹായകമായ ഒന്നാണ് നെല്ലിക്ക. അതുകൊണ്ട് തന്നെ വിറ്റാമിന്‍ സിയുടെ കലവറ എന്നു തന്നെ നെല്ലിക്കയെ വിശേഷിപ്പിക്കാം.
ച്യവന മഹര്‍ഷിയുടെ യൗവ്വനം വീണ്ടെടുക്കാന്‍ ഉപയോഗിച്ച സിദ്ധൗഷധത്തിലെ മുഖ്യചേരുവകളില്‍ ഒന്നായിരുന്നു നെല്ലിക്ക. അതുകൊണ്ടാണ് ആയുര്‍വേദത്തില്‍ നെല്ലിക്കക്ക് വലിയ സ്ഥാനം നല്‍കിയിട്ടുള്ളത്. ദിവസവും രണ്ട് പച്ച നെല്ലിക്ക കഴിക്കുന്നത് ആരോഗ്യത്തിനും സൗന്ദര്യത്തിനും നല്ലതാണ്.
പോഷകാഹാരക്കുറവുകൊണ്ട് ഉണ്ടാകുന്ന സ്‌കര്‍വിക്ക് പ്രതിവിധിയായി നെല്ലിക്ക ഉപയോഗിക്കുന്നുണ്ട്. നെല്ലിക്കയും കാന്താരിയും മോരും ചേര്‍ത്ത് ദിവസവും കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറക്കാന്‍ സഹായിക്കും. കുട്ടികള്‍ക്ക് വാങ്ങി നല്‍കാറുള്ള ച്യവനപ്രാശക്കൂട്ടിലെ പ്രധാന ഘടകവും നെല്ലിക്കയാണ്.
പ്രമേഹം മൂലമുണ്ടാകുന്ന തിമിരത്തെ ഒരുപരിധിവരെ നെല്ലിക്കയുടെ ഉപയോഗം നിയന്ത്രിക്കും. മുടിയില്‍ ഉപയോഗിക്കുന്ന ഹെന്നയില്‍ നല്ലൊരു ഭാഗവും ഉണക്കനെല്ലിക്കയാണ്. ഇത് മുടിയ്ക്ക് കറുപ്പ് നല്‍കാന്‍ സഹായിക്കുന്നു. കൂടാതെ തലയുടെ ചര്‍മ്മത്തിനും നെല്ലിക്ക ഉത്തമമാണ്.
ഒരു നെല്ലിക്ക തിന്ന ശേഷം വെള്ളം കുടിച്ചു കഴിഞ്ഞാല്‍ ക്ഷീണമൊക്കെ പെട്ടെന്ന് മാറുന്നതായി കാണാം.
നെല്ലിക്ക ഉണക്കിപ്പൊടിച്ചത് സമം പഞ്ചസാരയും ചേര്‍ത്ത് ദിവസവും പതിവായി മൂന്നു നേരവും കഴിച്ചാല്‍ അസുഖം ശമിക്കും.