കുറഞ്ഞ അളവിൽ റെഡ് വൈൻ കഴിക്കുന്നത് ശരീരത്തിന് നല്ലതാണെന്ന് അറിയാത്തവരായി ആരെങ്കിലുമുണ്ടോ? എങ്കിൽ അറിഞ്ഞോളൂ അത് സത്യം തന്നെയാണ്. ചുവന്നതോ കറുത്തതോ ആയ മുന്തിരികളില്‍ നിന്ന് ഉണ്ടാക്കുന്ന റെഡ്‌വൈനിൽ 12 മുതല്‍ 15 ശതമാനം വരെയാണ് ആല്‍ക്കഹോളിന്റെ അളവ്. ധാരാളം ആന്റി ഓക്സിഡന്റുകള്‍ ഉള്ളതിനാൽ ഇത് ശരീരത്തിന് ഉത്തമമാണ്. എന്നുകരുതി അമിതമാകരുത്. മിതമായി മാത്രമേ കഴിക്കാവൂ.
വൈൻ കഴിക്കുന്നതുകൊണ്ട് മറ്റ് പല ഗുണങ്ങളും ഉണ്ട്. മുഖക്കുരുവിന് കാരണക്കാരാകുന്ന ബാക്ടീരിയകളുടെ വളര്‍ച്ച തടസ്സപ്പെടുത്താന്‍ റെഡ്‌വൈനിന് കഴിയും എന്നാണ് പഠനങ്ങൾ പറയുന്നത്. ഇതുകൊണ്ടുതന്നെ ഒരു പരിധി വരെ മുഖക്കുരു വരുന്നതും മുഖത്തെ മറ്റ് അണുബാധകളും തടയാന്‍ അല്‍പം റെഡ്‌വൈനടിച്ചാല്‍ മതിയാകും.
റെഡ്‌വൈനിലെ ആന്റി ഓക്സിഡന്റുകള്‍ക്ക് ക്യാന്‍സറിനെ പോലും ചെറുക്കാന്‍ കഴിവുണ്ട്. വന്‍കുടലിനെയോ മലാശയത്തെയോ ബാധിക്കുന്ന ക്യാന്‍സർ, പ്രോസ്റ്റേറ്റ് - ശ്വാസകോശ ക്യാന്‍സറുകളുടെ സാധ്യതയാണ് റെഡ്‌വൈനിലൂടെ കുറയ്ക്കാന്‍ കഴിഞ്ഞതായി കണ്ടെത്തിയിട്ടുള്ളത്. പ്രായാധിക്യം മൂലമുണ്ടാകുന്ന ഓര്‍മ്മക്കുറവിനെ ചെറുക്കാനും റെഡ്‌വൈന്‍ ഉത്തമമാണ്. മാത്രമല്ല പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവയെ നിയന്ത്രിക്കാനും റെഡ്‌വൈന്‍ അൽപ്പം കഴിച്ചാൽ മതിയാകും. ഓർക്കുക അമിതമായാൽ അമൃതും വിഷമാണ്.