പേര് കൊണ്ടുവരുന്ന സ്ഥാനം?

വെള്ളി, 5 ഒക്‌ടോബര്‍ 2018 (15:51 IST)
ഒരു പേരിൽ എന്തിരിക്കുന്നു എന്ന് ആളുകൾ ചിലപ്പോഴൊക്കെ ചോദിക്കാറുണ്ട്. എന്നാൽ, ചിലപ്പോഴൊക്കെ പേരിലാണ് എല്ലാം എന്ന് തോന്നുന്ന സാഹചര്യങ്ങളും ജീവിതത്തിൽ ഉണ്ടാകാറുണ്ട്. ആളുകളുടെ പേര്, സ്ഥാപനത്തിന്റെ പേര്, വീട്ടിന്റെ പേര് തുടങ്ങിയവയെല്ലാം ജീവിതത്തിൽ ഐശ്വര്യം കൊണ്ടുവരുമെന്ന് പഴമക്കാർ പറയാറുണ്ട്. 
 
പേരു കൊണ്ടുവരുന്ന ഭാഗ്യങ്ങളും ജീവിതത്തിലുണ്ടാകാറുണ്ട്. അതിന് പ്രധാനകാരണം ജ്യോതിഷമാണ്. ഇത് സത്യമാണെന്നാണ് ജ്യോതിഷ വിദഗ്ധർ പറയുന്നത്. ജീവിതത്തിൽ ഐശ്വര്യം കൊണ്ടുവരുന്നതിൽ ഈ 'പേരുകൾ' വലിയൊരു പങ്കുവഹിക്കുന്നുണ്ട്. ആ 'പേരുകളി'ൽ ഒരു അക്ഷരം മാറ്റിയാൽ പോലും അത് നന്മയോ തിന്മയോ ആകാം. ചിലർക്ക് പേര് മാറ്റുന്നതായിരിക്കാം പ്രയോജനകരമാകുന്നത്.
 
അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള പേരുകൾ വയ്‌ക്കുമ്പോൾ നാം ആദ്യം തന്നെ ജ്യോതിഷപ്ണ്ഢിതരുമായി ചർച്ചനടത്തേണ്ടതുണ്ട്. ആ കുട്ടിയോക്കോ സ്ഥാപനത്തിനോ വീടിനോ ഉചിതമായ പേര് അവർ പറഞ്ഞുതരും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍