അറിയാതെ പോകരുത് പപ്പായയുടെ ഈ ഗുണങ്ങൾ!

Webdunia
ശനി, 25 ഓഗസ്റ്റ് 2018 (17:02 IST)
നമുക്കുണ്ടാകുന്ന ഒട്ടുമിക്ക ആരോഗ്യ പ്രശ്‌നങ്ങൾക്കും പരിഹാരം പപ്പായയിൽ ഉണ്ട്. നാടൻ ചികിത്സയാണിത്. എന്നാൽ ഇതിനെക്കുറിച്ച് ആർക്കും അധികം അറിവൊന്നും ഇല്ല എന്നതാണ് വാസ്‌തവം. വൈറ്റമിനുമകളുടേയും ധാതുക്കളുടേയും നാരുകളുടെയും കലവറയാണ് പപ്പായ. ഇതില്‍ വൈറ്റമിന്‍ സിയും എയും ബിയും ധാരാളമടങ്ങിയിട്ടുമുണ്ട്.
 
ചർമ്മത്തിന്റെ ആരോഗ്യം മുതൽ ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കുവരെ പപ്പായ ഉപയോഗിക്കുന്നത് ഉത്തമമാണ്. വീട്ടിൽ നിന്ന് തന്നെ ചെയ്യാൻ പറ്റുന്ന ഫേഷ്യലാണ് ശരിക്കും പപ്പായ. ഇതിൽ ആവശ്യമായ വൈറ്റമിന്‍  'എ' ഉണ്ട്. പഴുത്ത പപ്പായയുടെ ഉളളിലെ മാംസഭാഗം ദിവസേന മുഖത്തുതേച്ച്‌ ഉണങ്ങുമ്പോൾ കഴുകിക്കളയുക. ചര്‍മ്മം തിളങ്ങാന്‍ ഇത് നല്ലതാണ്. 
 
പപ്പായയിലെ ആന്‍ഡിഓക്സിഡന്റ് ചര്‍മത്തിലെ ചുളിവുകളേയും പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെയും പ്രതിരോധിക്കും. കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും നല്ലതാണ് പപ്പായ. പ്രമേഹ രോഗികള്‍ക്കു പോലും നിയന്ത്രിത അളവില്‍ പപ്പായ കഴിക്കാം. പപ്പായയിലെ പൊട്ടാസ്യം ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ മികച്ചതാണ്. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ നിയന്ത്രിക്കാന്‍ പപ്പായ കഴിക്കുന്നത് ​ഗുണം ചെയ്യും. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും നല്ലതാണ് പപ്പായ.
 
ആര്‍ത്തവം ക്രമത്തിലല്ലാത്ത സ്ത്രീകള്‍ പച്ചപപ്പായ ഒരാഴ്ച്ച തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ ആര്‍ത്തവം ക്രമത്തിലാകും. എന്നാൽ ഗർഭിണിയായ സ്‌ത്രീകൾ പപ്പായ കഴിക്കുന്നത് ശ്രദ്ധിക്കണം. പപ്പായ അമിതമായി കഴിച്ചാൽ അബോർഷനുവരെ അത് കാരണമാകും. പപ്പായ സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ പല്ലുവേദന അപൂര്‍വ്വമാണ്. ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്ക് പപ്പായ കഴിക്കുന്നത് ഏറെ ​ഗുണം ചെയ്യും.

അനുബന്ധ വാര്‍ത്തകള്‍

Next Article