നേത്രരോഗങ്ങൾ അകറ്റാൻ, ദിവസവും ഒരു ഓറഞ്ച് വീതം കഴിച്ചോളൂ!

ബുധന്‍, 18 ജൂലൈ 2018 (15:51 IST)
ഓറഞ്ച് ഇഷ്‌ടപ്പെടാത്തവരായി ആരുംതന്നെ കാണില്ല. അതിന്റെ ഔഷധ ഗുണങ്ങൾ പൂർണ്ണമായും അറിയാത്തവരും ഉണ്ട്. ദിവസവും ഒരു ഓറഞ്ച് വീതം കഴിക്കുന്നത് നേത്രരോഗങ്ങളെ അകറ്റുമെന്നാണ് ഗവേഷകർ പറയുന്നത്. മക്യുലാർ ഡീജനറേഷൻ എന്ന നേത്രരോഗം ബാധിക്കാൻ സാധ്യത കുറവാണെന്നാണ് ഗവേഷകർ പറയുന്നത്.
 
അറുപത്തഞ്ചു വയസ്സു കഴിഞ്ഞ ആളുകളെ ബാധിക്കുന്ന നേത്രരോഗമാണിത്. ഈ രോഗം പൂർണ്ണമായും സുഖപ്പെടുത്താനാവില്ല. 50 വയസ്സു കഴിഞ്ഞ രണ്ടായിരം ഓസ്ട്രേലിയക്കാരിൽ 15 വർഷക്കാലം നീണ്ട പഠനം നടത്തി ദിവസവും ഒരു ഓറഞ്ച് വീതം കഴിച്ചവരിൽ 15 വർഷത്തിനു ശേഷം നേത്രരോഗം ബാധിക്കാനുള്ള സാധ്യത 60 ശതമാനം കുറവാണെന്നു കണ്ടു. 
 
ഒറഞ്ചിൽ അടങ്ങിയ ഫ്ലേവനോയി‍ഡുകളാണ് നേത്രരോഗം വരാതെ തടയുന്നത്. ആഴ്‌ചയിൽ ഒരു തവണയെങ്കിലും ഓറഞ്ച് കഴിക്കുന്നതും നല്ലതാണെന്ന് ഇവർ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍