ഗർഭകാലത്ത് ചോക്ലേറ്റ് കഴിച്ചാൽ?

തിങ്കള്‍, 6 ഓഗസ്റ്റ് 2018 (15:11 IST)
ചോക്ലേറ്റ് ഇഷ്‌ടമല്ലാത്തവർ വളരെ ചുരുക്കം പേർ മാത്രമേ ഉണ്ടാകൂ. മിതമായ രീതിയിൽ ചോക്ലേറ്റ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് പഠനങ്ങൾ പറയുന്നു. എന്നാൽ ഗർഭകാലത്ത് ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണോ? ഇതിനെക്കുറിച്ച് അധികം ആർക്കും അറിയില്ല.
 
എന്നാൽ, ഗര്‍ഭകാലത്ത് ചോക്ലേറ്റ് കഴിക്കുന്നത് ഭ്രൂണത്തിന്റെ വളര്‍ച്ചക്ക് സഹായിക്കുമെന്ന് കാനഡയിലെ ലേവല്‍ യൂണിവേഴ്സിറ്റി പറയുന്നു. കറുത്ത ചോക്ലേറ്റ് ചെറിയ അളവില്‍ സ്ഥിരമായി കഴിക്കുന്നത് പ്ലാസന്റക്ക് നല്ലതാണ്. ഗര്‍ഭധാരണത്തിന്റെ ആദ്യമാസം മുതല്‍ ചോക്ലേറ്റ് കഴിക്കാവുന്നതാണ്.
 
ഗര്‍ഭകാലത്ത് ചോക്ലേറ്റ് കഴിക്കുന്നത് സുരക്ഷിതമാണെന്നു ഒരുപാട് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എന്നാല്‍ സൂക്ഷിക്കേണ്ട ഒരു കാര്യമുണ്ട്. ചോക്ലേറ്റില്‍ കഫീന്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മിതമായ അളവിൽ മാത്രമേ കഴിക്കാൻ പാടുള്ളൂ. കഫീന്റെ അളവ് കൂടിയാൽ അത് ആരോഗ്യത്തിന് മോശമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍