രാവിലെ തന്നെ പൊറോട്ട കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്...

നിഹാരിക കെ.എസ്

ശനി, 11 ഒക്‌ടോബര്‍ 2025 (17:42 IST)
മലയാളികള്‍ക്ക് പൊറോട്ട ഒരു വീക്ക്നെസ്സ് തന്നെയാണ്. ആഴ്ചയില്‍ പൊറോട്ട കഴിക്കുന്നവരും അതല്ല, ദിവസവും പൊറോട്ട നിര്‍ബന്ധമുള്ളവരുമുണ്ട്. ചൂടു ചായയ്ക്കൊപ്പം പൊറോട്ട അല്‍പം കറിയും മുക്കി കഴിക്കുന്നതാണ് അതിന്‍റെ ഒരു കോമ്പിനേഷന്‍. രാവിലെ തന്നെ പൊറോട്ട കഴിക്കുന്നവരുമുണ്ട്. എന്നാൽ, അത് അത്ര സെയ്ഫ് അല്ല.  
 
രാവിലെ ചായയ്ക്കൊപ്പം പൊറോട്ട കഴിക്കുന്നവർ എത്രയും പെട്ടന്ന് ആ രീതി മാറ്റുന്നതായിരിക്കും നല്ലത്. രാവിലെ വെറും വയറ്റില്‍ ചായ കുടിക്കുന്നതാണ് ആദ്യത്തെ അബദ്ധം. രാത്രി നീണ്ട ഇടവേളയ്ക്ക് ശേഷം രാവിലെ ചായ കുടിച്ച് ദിവസം തുടങ്ങുന്നത് ആമാശയത്തില്‍ അസിഡിറ്റി വര്‍ദ്ധിക്കാന്‍ കാരണമാകും. ഇത് ദഹനത്തെ മന്ദഗതിയിലാക്കുകയും ചെയ്യും.
 
രാവിലെ പൊറോട്ട കഴിക്കുന്നത് നല്ലതല്ല. , ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റ് ആണ് പൊറോട്ടയില്‍ അടങ്ങിയിരിക്കുന്നത്. ഇത് ഇത് ശരീരത്തിലെ കലോറി വര്‍ധിപ്പിക്കാന്‍ കാരണമാകും. ഇത് കാലക്രമേണ ശരീരഭാരം വര്‍ധിക്കുന്നതിലേക്ക് നയിക്കും. മാത്രമല്ല, പൊറോട്ടയിലെ എണ്ണമയമുള്ള ഘടന ദഹനത്തെ മന്ദഗതിയിലാക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മാത്രമല്ല, കടുത്ത ദാഹവും ഉണ്ടാവും. ചായയിലടങ്ങിയ കഫിന്‍ ആമാശയത്തിലെ ആസിഡ് ഉല്‍പാദനം വര്‍ധിപ്പിക്കുകയും അത് മൂലം അസ്വസ്ഥതയുണ്ടാവുകയും ചെയ്യും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍