സ്ത്രീകളില്‍ വളരെ സാധാരണമായ ഒരു രോഗമാണ് ആസ്മ. ആസ്മയ്ക്ക് പലകാരണങ്ങളും ഉണ്ട്. നഗരങ്ങളില്‍ വായുമലിനീകരണം മൂലം നിരവധിപേര്‍ക്ക് ഈ രോഗം ഉണ്ട്. ഇവിടങ്ങളിലെ കുട്ടികള്‍ക്ക് വളരെ ചെറുപ്പത്തില്‍ രോഗം പിടിപെടുന്നു. സ്ത്രീകളില്‍ ആസ്മ ഉണ്ടാകാനുള്ള പ്രധാന കാരണം ഹോര്‍മോണ്‍ വ്യതിയാനമാണ്. കൂടാതെ പാചകം ചെയ്യമ്പോഴും കൂടുതല്‍ പുകയും പൊടിയും ഇവര്‍ക്ക് ശ്വസിക്കേണ്ടി വരുന്നു. ആസ്മയെ നേരത്തേ കണ്ടെത്തുകയെന്നത് പ്രധാനമാണ്. സ്ത്രീകളിലെ പ്രധാന ലക്ഷണങ്ങള്‍ മൂക്കൊലിപ്പ്, തലവേദന, തമ്മല്‍, ചുമയിലെ കഫം, ശ്വാസതടസം, കാലാവസ്ഥാ മാറ്റം മൂലം ഉണ്ടാകുന്ന ക്ഷീണം എന്നിവയാണ്.