കരച്ചിൽ ഒരു ആശ്വാസമാർഗമാണെന്ന് അറിയാമോ? അറിയാവുന്നവർ അതിനെ ഒരു ഷീൽഡ് ആക്കി വെച്ച് മുന്നോട്ട് പോകാറുണ്ട്. മാനസികമായ ഇബുദ്ധിമുട്ട് അനുഭവിക്കുമ്പോഴും മുന്നോട്ടുള്ള വഴിയിൽ പ്രതിസന്ധി നേരിടുമ്പോഴും ഇനിയെന്ത് എന്നറിയാതെ ഉഴലുമ്പോഴും തളർന്നുപോകാതെ പകരം കുറച്ച് കരഞ്ഞാൽ അതൊരു ആശ്വാസം തന്നെയാണ്. കരയുന്നത് നിങ്ങളുടെ മാനസികാരോഗ്യത്തെ ഗുണകരമായി ബാധിക്കുമത്രേ. കരയുന്നത് കൊണ്ടുള്ള ചില ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം;
1. കരച്ചിൽ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്നു
2. കരച്ചിൽ നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കുന്നു
3. കരച്ചിൽ നിങ്ങളുടെ അവസ്ഥയെ ശമിപ്പിക്കാൻ സഹായിക്കുന്നു
4. കരച്ചിൽ ദുഃഖം സുഖപ്പെടുത്താൻ സഹായിക്കുന്നു
5. കരയുമ്പോൾ മനസിന്റെ വേദന കുറയും
6. കരയുന്നത് വികാരങ്ങളെ ബാലൻസ് ചെയ്യുന്നു
7. തെറ്റുകൾ ബോധ്യപ്പെടുത്താൻ കരച്ചിലിന് കഴിയും