സുഖ ഉറക്കത്തിന് പലപ്പോഴും തടസം നിൽക്കുന്നത് കൂർക്കംവലിയാണ്. ഉറങ്ങുമ്പോൾ ഒരു വ്യക്തി അനിയന്ത്രിതമായും ബോധമില്ലാതെയും ഉണ്ടാക്കുന്ന ശബ്ദമാണ് കൂർക്കംവലി. നല്ല ഉറക്കത്തിന് തടസം സൃഷ്ടിക്കുന്നതാണ് പലപ്പോഴും കൂർക്കംവലി. രാത്രി ഉറങ്ങുമ്പോൾ റിലാക്‌സ് ആയിരിക്കുന്ന ശരീരം നടത്തുന്ന ശ്വസന പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും തടസം നേരിടുമ്പോൾ ശ്വസനത്തിന്റെ സ്വാഭാവികതയ്ക്ക് മാറ്റം വരുന്നതാണിത്. ഇതാണ് കൂര്‍ക്കംവലിയായി മാറുന്നത്.