വ്യത്യസ്തമായ വൈറസ് ബാധകളില്‍ നിന്ന് ഈ രോഗം ഉണ്ടാകാം. രോഗബാധിതരായ വ്യക്തികളില്‍ നിന്നോ രോഗാണുക്കള്‍ പ്രവേശിക്കപ്പെട്ട ഭക്ഷണങ്ങളില്‍ക്കൂടിയോ സ്റ്റൊമക് ഫ്ലൂ വരാം. പ്രത്യേകിച്ച് ചികിത്സയൊന്നും ഈ അസുഖത്തിനില്ല എന്നതാണ് പ്രത്യേകത. മൂന്നോ നാലോ ദിവസത്തെ വിശ്രമവും ധാരാളം വെള്ളം കുടിക്കുന്നതും മാംസാഹാരം, ഹോട്ടല്‍ ഭക്ഷണം എന്നിവ ഉപയോഗിക്കാതിരിക്കുന്നതും പെട്ടെന്ന് സ്റ്റൊമക് ഫ്ലൂവില്‍ നിന്ന് രക്ഷ തരും.
പാല്‍, ചായ, കാപ്പി, മദ്യം, സിഗരറ്റ് തുടങ്ങിയവയും എണ്ണയില്‍ വറുത്ത ആഹാരപദാര്‍ത്ഥങ്ങളും സ്റ്റൊമക് ഫ്ലൂ ഉള്ള സമയത്ത് പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്.