രണ്ട് ടേബിള്‍ സ്പൂണ്‍ ശുദ്ധമായ തേനിലേക്ക് രണ്ടു തുള്ളി നാരങ്ങവെള്ളം ചേര്‍ത്ത് മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. മുഖക്കുരുവിന്റെ പ്രധാന കാരണമായ ബാക്റ്റീരിയെ അകറ്റാന്‍ ഇതിലൂടെ കഴിയും. ശുദ്ധ വെള്ളത്തില്‍ മുഖം നന്നായി കഴുകുക. അതിനു ശേഷം മിക്സ് ചെയ്ത തേന്‍ മുഖത്ത് തേക്കുക. ഒന്നര മണിക്കൂറിനു ശേഷം ചൂടുവെള്ളം കൊണ്ട് മുഖം കഴുകുക. ഇത് നിത്യേന രണ്ടു പ്രാവശ്യം വീതം ഒരാഴ്ച തുടര്‍ന്നാല്‍ മുഖക്കുരുവിനെ ഇല്ലാതാക്കാം.
ഓറഞ്ചിന്റെ തൊലി പൊടിക്കാന്‍ കഴിയുന്ന വിധത്തില്‍ ഉണക്കുക. അത് പൊടിച്ചെടുത്ത് അതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ ഒലിവെണ്ണയും മഞ്ഞള്‍പൊടിയും ചേര്‍ക്കുക. പേസ്റ്റ് രൂപമാക്കി മിക്സ് ചെയ്തശേഷം അത് മുഖത്ത് തേച്ചുപിടിപ്പിക്കാം. അത് നന്നായി ഉണങ്ങിയ ശേഷം കഴുകിക്കളയാം. ഇത് ഒരാഴ്ച തുടരുകയാണെങ്കില്‍ മുഖക്കുരു പമ്പ കടക്കും.