മാതളം ജ്യൂസ് വയാഗ്രയ്ക്ക് തുല്യം

Webdunia
തിങ്കള്‍, 7 മെയ് 2012 (14:27 IST)
PRO
PRO
അകം നിറയെ ചുവപ്പ് നിറത്തിലുള്ള മുത്തുകള്‍ പതിപ്പിച്ചതുപോലെയാണ് മാതളം എന്ന പഴം. ചില സംസ്കാരങ്ങളില്‍ സമൃദ്ധിയുടെ ചിഹ്നമായാണ് ഇതിനെ കാണുന്നത്. ഉദരരോഗം മുതല്‍ ഹൃദ്രോഗത്തിന് വരെ ഉത്തമ ഔഷധമാണ് മാതളം. ലൈംഗികശേഷി വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിച്ചുവരുന്ന വയാഗ്രയ്ക്ക് തുല്യമാണ് മാതളം എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

ഓരോ ഗ്ലാസ് മാതളം ജ്യൂസ് ദിവസേന കഴിക്കുന്നത് പുരുഷന്‍മാരുടേയും സ്‌ത്രീകളുടേയും ലൈംഗികശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഗുണകരമാണ്. ലൈംഗികശേഷി വര്‍ദ്ധിപ്പിക്കുന്ന ടെസ്‌റ്റോസ്‌റ്റീറോണ്‍ എന്ന ഹോര്‍മോണിന്റെ പ്രവര്‍ത്തനത്തെ ഈ ജ്യൂസ് ത്വരിതപ്പെടുത്തു. എഡിന്‍ബറോയിലെ ക്വീന്‍ മാര്‍ഗരറ്റ്‌ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്.

ലൈംഗികശേഷി മാത്രമല്ല, മാതളം ആരോഗ്യവും വര്‍ധിപ്പിക്കും. പുരുഷന്മാരില്‍ മുഖത്തിന്റേയും മുടിയുടേയും തിളക്കം കൂട്ടും. ശബ്ദത്തിന്റെ ഗാംഭീര്യം കൂട്ടും. സ്ത്രീകളിലാകട്ടെ അണ്ഡോല്‍പാദനം ത്വരിതപ്പെടുത്തുന്നതോടൊപ്പം അസ്ഥികള്‍ക്ക് ബലം കൂട്ടുകയും ചെയ്യും.

സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുക വഴി മനസിന്റെ ആരോഗ്യം കൂട്ടാനും മാതളത്തിന് സാധിക്കും.