കണ്ണും കാലും ശ്രദ്ധിക്കുന്ന സുന്ദരികളേ... നിങ്ങള്‍ ഇക്കാര്യം മറന്നു പോകരുത്!

ശനി, 16 സെപ്‌റ്റംബര്‍ 2017 (15:57 IST)
സൌന്ദര്യത്തിന്റെ കാര്യത്തില്‍ ഇക്കാലത്തെ പെണ്‍കുട്ടികള്‍ കോം‌പ്രമൈസിനു തയ്യാറാകാറില്ല. കണ്ണിനും കാലിനും മുടിയ്ക്കും ഓരോ മാര്‍ഗങ്ങളാണ് പെണ്‍കുട്ടികള്‍ നോക്കുക. എങ്ങനെയെങ്കിലും വൃത്തിയായി സൌന്ദര്യം സൂക്ഷിക്കാന്‍ കഴിയണേ എന്ന പ്രാര്‍ത്ഥ മാത്രമായിരിക്കും ഇത്തരക്കാര്‍ക്ക്. ഇതിനായി എത്ര രൂപ വേണമെങ്കിലും ബ്യൂട്ടി പാര്‍ലറില്‍ പോയി മുടക്കാന്‍ ഇക്കൂട്ടര്‍ മടികാണിക്കാറില്ല. 
 
കണ്ണിനും കാലിനും മുടിയ്ക്കും നല്‍കുന്ന പരിഗണന കഴുത്തിനും നല്‍കണം. പലപ്പോഴും പെണ്‍കുട്ടികള്‍ മറന്നു പോകുന്ന കാര്യമാണിത്. ഇതിനായി ബ്യൂട്ടി പാര്‍ലറില്‍ പോയി പണം കളയണ്ട. വീട്ടില്‍ തന്നെ മാര്‍ഗങ്ങള്‍ ഉണ്ട്. ഒന്ന് ശ്രദ്ധിച്ചാല്‍ മതി. കഴുത്തിന്റെ സൗന്ദര്യവും നിറവും സൗന്ദര്യസംരക്ഷണത്തില്‍ വളരെ വലിയ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. കഴുത്തിനെ സുന്ദരമാക്കാന്‍ എന്തെല്ലാം മാര്‍ഗങ്ങളാണുള്ളതെന്ന് നോക്കാം. 
 
ഒരു സ്പൂണ്‍ തേനില്‍ ബദാം പൊടിച്ചതും ചേര്‍ത്ത് കഴുത്തിന് തേച്ച് മസാജ് ചെയ്യുന്നത് കഴുത്തിനു ചുറ്റുമുള്ള കറുത്ത പാടുകളെ മായ്ക്കാന്‍ സഹായിക്കും. രണ്ട് സ്പൂണ്‍ പാല്‍, തേന്‍, അല്‍പം ചെറുനാരങ്ങാനീര് എന്നിവ നാല് തുള്ളി ബദാം ഓയിലില്‍ നന്നായി യോജിപ്പിച്ച് പുരട്ടുന്നതും കഴുത്തിലെ കറുത്ത പാടുകള്‍ക്ക് ആശ്വാസമാകും.
 
രണ്ട് സ്പൂണ്‍ തക്കാളി നീരില്‍ നാരങ്ങാനീര് ചേര്‍ത്ത് കഴുത്തില്‍ തേച്ച് പിടിപ്പിക്കുന്നതും കസ്തൂരി മഞ്ഞളും നാരങ്ങാനീരും ചേര്‍ത്ത് പേസ്റ്റാക്കി കഴുത്തിന് പുരട്ടുന്നതും കഴുത്തിലെ പാടുകള്‍ക്ക് പരിഹാരമാണ്. ഒരുപിടി ഉലുവ അരച്ച് തൈരില്‍ ചേര്‍ത്ത് കഴുത്തില്‍ പുരട്ടാം. ഇത് കഴുത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍