പൊതുസ്ഥലത്തു വച്ച് സൈനികന്റെ മുഖത്തടിച്ച സ്ത്രീ അറസ്റ്റില്‍

ശനി, 16 സെപ്‌റ്റംബര്‍ 2017 (08:29 IST)
പൊതുസ്ഥലത്ത് വച്ച് സൈനികന്റെ മുഖത്തടിച്ച സ്ത്രീയെ പൊലീസ് അറസ്റ്റുചെയ്തു.  സൈനികന്റെ മുഖത്ത് സ്ത്രീ അടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. 44 കാരിയായ സ്മൃതി കര്‍ലയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
 
പൊതുസ്ഥലത്തുവെച്ച് തന്നെ മര്‍ദ്ദിച്ചതായി സൈന്യം ഡല്‍ഹി പൊലീസിന്‍ പരാതി നല്‍കിയിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. സൈനികനെ ഇവരെന്തിനാണ് മര്‍ദ്ദിച്ചതെന്ന് വ്യക്തമായിട്ടില്ല. 
സൈനികനെ തുടരെ മര്‍ദ്ദിക്കുമ്പോള്‍ മറ്റുസൈനികരാരും അവരെ പിന്തിരിപ്പിക്കുന്നുണ്ടായിരുന്നില്ല. കഴിഞ്ഞ ശനിയാഴ്ച ദക്ഷിണദല്‍ഹിയിലെ വസന്ത്കുഞ്ചിലെ റോഡിലായിരുന്നു സംഭവം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍