ഒരുനാള്‍ ലോകത്തിലെ എല്ലാവരും വെജിറ്റേറിയന്‍സായി മാറിയാല്‍...!!

Webdunia
വെള്ളി, 25 മാര്‍ച്ച് 2016 (19:04 IST)
ലോകം പല രീതിയിലാണ് ഭക്ഷണത്തിന്‍റെ കാര്യത്തില്‍. ചില രാജ്യങ്ങളില്‍ സസ്യാഹാരികളാണ് കൂടുതല്‍. ചിലയിടങ്ങളില്‍ മാസം കഴിക്കുന്നവരും. സസ്യാഹാരികളും മാംസാഹാരികളും തമ്മിലുള്ള തര്‍ക്കം എല്ലാ രാജ്യത്തുമുണ്ട്.
 
ആരോഗ്യത്തിന് ഏത് ഭക്ഷണമാണ് നല്ലതെന്ന ചോദ്യം വലിയ തര്‍ക്കത്തിനിടയാക്കുമെന്നത് സത്യമാണ്. സസ്യാഹാരമാണ് മെച്ചമെന്ന് സസ്യാഹാരപ്രിയരും മാംസാഹാരമാണ് ഒന്നാന്തരമെന്ന് മാംസാഹാര പ്രേമികളും പറയും.
 
ലോകത്തിലെ എല്ലാവരും ഒരുനാള്‍ പെട്ടെന്ന് സസ്യാഹാരികളായി മാറിയാലോ? അത് എന്തൊരു ആലോചനയാണ്! എങ്കിലും വെറുതെ ഒന്ന് ആലോചിച്ചുനോക്കുക. അങ്ങനെ സംഭവിച്ചാല്‍ എന്തുണ്ടാകും?
 
അതേക്കുറിച്ചാണ് ഇപ്പോള്‍ ഒരു വീഡിയോ വൈറലായി മാറിയിരിക്കുന്നത്. ലോകത്തിലെ ഓരോ മനുഷ്യരും വെജിറ്റേറിയനായി മാറുമ്പോള്‍ അതിനനുസരിച്ച് ലോകം എങ്ങനെ മാറുന്നു എന്നത് രസകരമായ ഒരു കാഴ്ച തന്നെ!